കെഎസ്ആർടിസിക്ക് കാക്കിയിലേക്ക് മടക്കം; യൂണിഫോം പരിഷ്‌കരിച്ചു
യൂണിഫോമിൽ നെയിംബോർഡും ഉണ്ടാകും, മെക്കാനിക്കൽ ജീവനക്കാർ നീല വസ്ത്രത്തിലേക്ക് മാറും
Update: 2023-11-20 09:47 GMT
കെഎസ്ആർടിസിയിലെ യൂണിഫോം കാക്കിയിലേക്ക് മടങ്ങുന്നു. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവായി.
കണ്ടക്ടർ/ഡ്രൈവർ തസ്തികയിലുള്ളവർക്ക് കാക്കി പാന്റ്‌സും കാക്കി ഹാവ് കൈ ഷർട്ടുമാണ് യൂണിഫോം. വനിതാ കണ്ടക്ടർക്ക് കാക്കി ചുരിദാറും ഓഫർകോട്ടും. യൂണിഫോമിൽ നെയിംബോർഡും ഉണ്ടാകും. പരിഷ്‌കാരം ഉടൻ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി 60,000 മീറ്റർ തുണി കേരള ടെക്‌സ്റ്റൈൽ കോർപറേഷൻ കൈമാറി. മെക്കാനിക്കൽ ജീവനക്കാർ നീല വസ്ത്രത്തിലേക്ക് മാറും.
2015ലാണ് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം നീലയാക്കി ഉത്തരവിറങ്ങിയത്. യൂണിഫോം തിരിച്ച് കാക്കിയാക്കണമെന്ന് തൊഴിലാളി യൂണിയൻ വളരെ നാളുകളായി ആവശ്യമുന്നയിച്ചിരുന്നു. ഇതേത്തുടർന്ന് യൂണിഫോം തിരിച്ച് കാക്കിയാക്കാം എന്ന് തീരുമാനിച്ചിരുന്നെങ്കിലും ഉത്തരവായിരുന്നില്ല.