കെഎസ്ആര്‍ടിസിയും ഇനി ഓട്ടോ ഓടിക്കും!

നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

Update: 2021-10-14 03:36 GMT
Editor : Dibin Gopan | By : Web Desk
Advertising

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ ഫീഡര്‍ സര്‍വീസ് തുടങ്ങുന്നതിനായി 30 ഇലക്ട്രിക് ഓട്ടോകള്‍ കെടിഡിഎഫ്‌സി വഴി വാങ്ങി വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരക്കുള്ള സ്ഥലങ്ങളില്‍ നിന്ന് ബസ് സ്റ്റാന്‍ഡുകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനാണ് ഫീഡര്‍ സര്‍വീസുകള്‍.

500 ഇലക്ട്രിക് ഓട്ടോകള്‍ രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ വാങ്ങും. മൂന്നാം ഘട്ടത്തില്‍ ഇലക്ട്രിക് കാറുകളും ഓട്ടോറിക്ഷകളും പൊതുജനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഉപയോഗത്തിനായും വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം നഗരത്തിനായി 50 വൈദ്യുതി ബസുകള്‍ വാങ്ങും. ഇതിനായി 47.5 കോടി കിഫ്ബി വഴി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇരുചക്ര വാഹനം ഉപയോഗിച്ച് തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കായി ഈ സാമ്പത്തിക വര്‍ഷം 10,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷയും വാങ്ങാന്‍ 200 കോടിയുടെ വായ്പാ പദ്ധതി ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് രൂപം നല്‍കിയിട്ടുണ്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News