വലിയ ഒച്ചയുണ്ടാക്കുന്ന ചെറിയ ജീവിയാണ് ജമാഅത്തെ ഇസ്‍ലാമി-കെ.ടി ജലീൽ

'സി.പി.എമ്മും ആർ.എസ്.എസ്സും തമ്മിൽ രാഷ്ട്രീയ സംഘർഷം ചർച്ച ചെയ്തതു പോലെയല്ല ജമാഅത്ത് നടത്തിയ ചർച്ച'

Update: 2023-02-20 15:17 GMT
Editor : Shaheer | By : Web Desk
Advertising

കണ്ണൂർ: വലിയ ഒച്ചയുണ്ടാക്കുന്ന ചെറിയ ജീവിയാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് മുൻ മന്ത്രി കെ.ടി ജലീൽ. ജമാഅത്ത് ആർ.എസ്.എസ്സുമായി ചർച്ച നടത്തുന്നത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജലീൽ.

സി.പി.എമ്മും ആർ.എസ്.എസ്സും തമ്മിൽ രാഷ്ട്രീയ സംഘർഷം ചർച്ച ചെയ്തതു പോലെയല്ല ജമാഅത്ത് നടത്തിയ ചർച്ച. കേരളത്തിലെ ഏറ്റവും പ്രബലമായ മുസ്‌ലിം സംഘടന ഇ.കെ സുന്നി വിഭാഗമാണ്. അതുകഴിഞ്ഞാൽ എ.പി സുന്നിയും മുജാഹിദ് സംഘടനകളുമാണ്. ഇവരുമായി ജമാഅത്ത് അജണ്ട ചർച്ച ചെയ്‌തോ? ജമാഅത്തെ ഇസ്‌ലാമി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണെങ്കിലും അവർ കേരളത്തിലും പ്രവർത്തിക്കുന്നുണ്ട്. അവർ കേരളത്തിലെ പ്രബല മുസ്‍ലിം സംഘടനകളുമായി ആശയവിനിമയം നടത്തിയാണോ അജണ്ട നിർണയിച്ചത്?-ജലീൽ ചോദിച്ചു.

Full View

ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയിലെ മുസ്‌ലിംകളിൽ അരശതമാനത്തിന്റെ പിന്തുണയില്ലാത്ത പാർട്ടിയാണ്. ഒച്ചയുണ്ടാക്കുന്നത് ജമാഅത്താണ്. ചെറിയ ജീവിയാണെങ്കിലും വലിയ ഒച്ചയാണ് അവരുടേത്. ഇന്ത്യൻ മുസ്‌ലിംകൾക്ക് എല്ലാ മതനിരപേക്ഷ ശക്തികളുടെയും പിന്തുണ വേണം. സി.പി.എം പിന്തുണ മുസ്‌ലിം സമുദായത്തിന് വേണ്ടെന്ന് ഇവർക്ക് എങ്ങനെ പറയാൻ കഴിയും? ജമാഅത്തിന് മുസ്‌ലിംകളുടെ വാപ്പയാകാൻ കഴിയില്ലെന്നും ജലീൽ വിമർശിച്ചു.

Summary: ''Jamaat-e-Islami is a small creature that makes a big noise'', Says former Kerala minister KT Jaleel

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News