എസ്.എഫ്.ഐ പ്രവർത്തകർ ബാലറ്റ് കീറിയെന്ന് കെ.എസ്.യു; സംഘർഷത്തെ തുടർന്ന് കുന്ദമംഗലം കോളജിൽ ഫലപ്രഖ്യാപനം മാറ്റിവെച്ചു
ഫലപ്രഖ്യാപനം നടത്തണമെന്ന് യു.ഡി.എസ്.എഫ് ആവശ്യപ്പെട്ടെങ്കിലും ബാലറ്റ് നഷ്ടപ്പെട്ടതിനാൽ പ്രിൻസിപ്പൽ ഫലപ്രഖ്യാപനത്തിന് തയ്യാറായില്ല.
Update: 2023-11-02 08:03 GMT
കോഴിക്കോട്: കുന്ദമംഗലം ഗവൺമെന്റ് കോളജിൽ സംഘർഷത്തെ തുടർന്ന് യൂണിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മാറ്റിവെച്ചു. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ മുഴുവൻ സീറ്റുകളിലും യു.ഡി.എസ്.എഫ് സഖ്യം മുന്നിട്ടു നിൽക്കുകയായിരുന്നു. ഇതിനിടെ തർക്കമുണ്ടായതിനെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർ ബാലറ്റ് കീറി നശിപ്പിക്കുകയായിരുന്നു എന്നാണ് കെ.എസ്.യു-എം.എസ്.എഫ് പ്രവർത്തർ ആരോപിക്കുന്നത്.
ഫലപ്രഖ്യാപനം നടത്തണമെന്ന് യു.ഡി.എസ്.എഫ് ആവശ്യപ്പെട്ടെങ്കിലും ബാലറ്റ് നഷ്ടപ്പെട്ടതിനാൽ പ്രിൻസിപ്പൽ ഫലപ്രഖ്യാപനത്തിന് തയ്യാറായില്ല. ഇന്ന് കോളജ് കൗൺസിൽ യോഗം ചേർന്ന് വിഷയത്തിൽ തീരുമാനമെടുക്കും. വിദ്യാർഥി സംഘടനകളുമായും ചർച്ച നടത്തും. ബാലറ്റുകൾ നഷ്ടമായ സാഹചര്യത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ചും ആലോചനയുണ്ട്.