ലൈഫ് മിഷൻ: ആർക്കും വേണ്ടാതെ ഏക്കർ കണക്കിന് സർക്കാർ ഭൂമി
അർഹതപ്പെട്ടവർക്ക് വീടൊരുക്കാൻ ഈ ഭൂമി ആവശ്യപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുടെ അപേക്ഷകരോട് വീടുവെക്കാൻ സ്ഥലം കണ്ടെത്തണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ, ഏക്കർ കണക്കിന് ഭൂമി പല ജില്ലകളിലും വെറുതെ കിടന്നിട്ടും ഇവയൊന്നും വിനിയോഗിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അർഹതപ്പെട്ടവർക്ക് വീടൊരുക്കാൻ ഈ ഭൂമി ആവശ്യപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.
തെന്മല, പത്തനാപുരം തുടങ്ങിയ കൊല്ലം ജില്ലയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കനാലിന് ഇരുവശങ്ങളിലുമായി 75 ഏക്കറോളം ഭൂമിയാണ് കാടുപിടിച്ച് കിടക്കുന്നത്. ലൈഫ് മിഷൻ പദ്ധതിക്കായി ഈ ഭൂമി ഉപയോഗിക്കുന്നതിൽ തടസമെന്തെന്നാണ് ജനപ്രതിനിധികളുടെയും അപേക്ഷകരുടെയും ചോദ്യം.
ജില്ലയിൽ ആകെ അപേക്ഷകർ 35000ത്തിനടുത്താണ്. ഇത്തരം സർക്കാർ ഭൂമി സർക്കാർ തന്നെ ഉപയോഗപ്പെടുത്തിയില്ലെങ്കിൽ അത് കയ്യേറ്റക്കാർക്ക് വളമിട്ട് കൊടുക്കുന്ന നടപടിയാകുമെന്ന് ജനപ്രതിനിധികളടക്കം പറയുന്നു.