ലൈഫ് മിഷൻ കേസ്: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിൽ

രണ്ട് വർഷം മുമ്പെടുത്ത ലൈഫ് മിഷൻ കേസിലെ ആദ്യ അറസ്റ്റാണ് ഇപ്പോൾ നടന്നിരിക്കുന്നത്

Update: 2023-02-14 19:29 GMT
Advertising

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിൽ. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ശിവശങ്കറിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കോഴ ഇടപാടിൽ ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചെന്നും ഇദ്ദേഹത്തെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കുമെന്നും ഇ.ഡി വ്യക്തമാക്കി.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ലഭിക്കാൻ 4.48 കോടി കോഴ നൽകിയെന്ന യൂണിടെക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രണ്ട് വർഷം മുമ്പെടുത്ത ലൈഫ് മിഷൻ കേസിലെ ആദ്യ അറസ്റ്റാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ശിവശങ്കർ ഇപ്പോൾ ഇ.ഡിയുടെ കൊച്ചി ഓഫീസിലാണുള്ളത്. കേന്ദ്ര എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഓഫീസർമാരുമായി സംസാരിച്ച ശേഷമാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ സ്വപ്‌ന സുരേഷ്, സരിത്ത്, സന്തോഷ് ഈപ്പൻ എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

സരിത്തിനെയും സ്വപ്‌നയെയും ചേർത്തിരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ ശിവശങ്കർ കോഴപ്പണം സ്വീകരിച്ചതായി അവർ പറഞ്ഞിരുന്നു. ഒരു കോടി രൂപ സ്വപ്‌നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇത് ശിവശങ്കറിന് ലഭിച്ച കോഴപ്പണമാണെന്നാണ് സ്വപ്‌ന പറഞ്ഞിരുന്നത്. എന്നാൽ ഇക്കാര്യം ശിവശങ്കർ സമ്മതിച്ചിരുന്നില്ല. ഇപ്പോൾ കുറ്റസമ്മത മൊഴിയില്ലാതെയാണ് ഇ.ഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തനിക്ക് കേസുമായി പങ്കില്ലെന്നും മറ്റുള്ളവർ കെട്ടിച്ചമച്ചതാണെന്നുമാണ് അദ്ദേഹം പറയുന്നത്.

Full View

Life Mission case: Former Principal Secretary M Sivashankar arrested

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News