തദ്ദേശ ഉപതെരഞ്ഞെടുപ്പ് എട്ടിടത്ത് എല്‍.ഡി.എഫ്; യു.ഡി.എഫിന് ഏഴ്

സംസ്ഥാനത്ത് ഒരിടത്തും ഭരണമാറ്റം ഉണ്ടാവാത്ത തരത്തിലുള്ള ഉപതെരഞ്ഞെടുപ്പ് ഫലമാണ്‌ ഇത്തവണത്തേത്. ആലപ്പുഴ മുട്ടാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും തുല്യവോട്ടാണ് ലഭിച്ചത്. നറുക്കടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു.

Update: 2021-08-12 08:00 GMT
Advertising

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. എല്‍.ഡി.എഫ് എട്ട് സീറ്റുകളിലും യു.ഡി.എഫ് ഏഴ് സീറ്റുകളിലും വിജയിച്ചു. എല്‍.ഡി.എഫിന്റെ അഞ്ച് സിറ്റിങ് സീറ്റുകള്‍ യു.ഡി.എഫും യു.ഡി.എഫിന്റെ മൂന്ന് വാര്‍ഡുകള്‍ എല്‍.ഡി.എഫും പിടിച്ചെടുത്തു. ബി.ജെ.പിക്ക് ഒരിടത്തും വിജയിക്കാനായില്ല.

സംസ്ഥാനത്ത് ഒരിടത്തും ഭരണമാറ്റം ഉണ്ടാവാത്ത തരത്തിലുള്ള ഉപതെരഞ്ഞെടുപ്പ് ഫലമാണ്‌ ഇത്തവണത്തേത്. ആലപ്പുഴ മുട്ടാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും തുല്യവോട്ടാണ് ലഭിച്ചത്. നറുക്കടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ പഴേരി ഡിവിഷനും പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡുമാണ് എല്‍.ഡി.എഫ് പിടിച്ചെടുത്ത മറ്റ് സീറ്റുകള്‍. കോട്ടയം എലിക്കുളം പഞ്ചായത്തിലെ പതിനാലം വാര്‍ഡില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസിലെ ജയിംസ് ചാക്കോ വിജയിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷന്‍ യു.ഡി.എഫ് തിരിച്ചു പിടിച്ചിട്ടുണ്ട്. എറണാകുളത്ത് അട്ടിമറിയിലൂടെ മൂന്ന് സീറ്റുകളാണ് യു.ഡി.എഫ് കൈകളിലെത്തിച്ചത്. പിറവം മുനിസിപ്പാലിറ്റിയിലെ അഞ്ചാം ഡിവിഷന്‍, മാറാടി പഞ്ചായത്തിലെ ആറാം വാര്‍ഡ്, വാരപ്പട്ടി പഞ്ചായത്തിലെ 13 ആം വാര്‍ഡ് എന്നിവയാണ് എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News