അഞ്ചു ലക്ഷം രൂപയുടെ എൽഎസ്ഡി; മട്ടാഞ്ചേരിയിൽ വൻ മയക്കുമരുന്ന് വേട്ട
അഞ്ചു ലക്ഷം രൂപയുടെ എൽഎസ്ഡി സ്റ്റാമ്പുകൾ, 567 ഗ്രാം കഞ്ചാവ്, 21.55 ഗ്രാം എംഡിഎംഎ എന്നിവയാണ് പിടികൂടിയത്.
Update: 2022-08-06 12:32 GMT
കൊച്ചി: മട്ടാഞ്ചേരിയിൽ വൻ മയക്കുമരുന്ന് വേട്ട. മട്ടാഞ്ചേരി കൊച്ചിൻ കോളേജിന് സമീപത്ത് നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. അഞ്ചു ലക്ഷം രൂപയുടെ എൽഎസ്ഡി സ്റ്റാമ്പുകളും, 567 ഗ്രാം കഞ്ചാവ്, 21.55 ഗ്രാം എംഡിഎംഎ എന്നിവയാണ് പിടികൂടിയത്. പ്രതികളായ മൂന്നുപേരെ വാഹന സഹിതമാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്. പശ്ചിമ കൊച്ചിയിലെ വിദ്യാർഥികളെയും ടൂറിസ്റ്റുകളെയും ലക്ഷ്യമാക്കിയാണ് മയക്കമരുന്ന് എത്തിച്ചതെന്ന് പിടിയിലായവർ പറഞ്ഞു.
എൽഎസ്ഡി സ്റ്റാമ്പുകൾ കൊറിയർ വഴിയും സിന്തറ്റിക്ക് ഡ്രഗ്‌സുകൾ ബാംഗ്ലൂരിൽനിന്ന് നേരിട്ട് എത്തിച്ചുമാണ് വിൽപന നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.