ആത്മഹത്യ ചെയ്ത SOG കമാൻഡോ വിനീതിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

വിനീതിൻ്റെ സഹോദരനും മറ്റു ബന്ധുക്കളും മൃതദേഹം സൂക്ഷിച്ച സ്വകാര്യ ആശുപത്രിയിൽ എത്തിയിട്ടുണ്ട്

Update: 2024-12-16 02:59 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോഴിക്കോട്: അരീക്കോട് തണ്ടർബോൾട്ട് ആസ്ഥാനത്ത് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്ത SOG കമാൻഡോ വിനീതിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. നിലവിൽ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിലാകും പോസ്റ്റുമോർട്ടം നടക്കുക. വിനീതിൻ്റെ സഹോദരനും മറ്റു ബന്ധുക്കളും മൃതദേഹം സൂക്ഷിച്ച സ്വകാര്യ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

ഇന്നലെ രാത്രി ഒൻപതരയോടെയാണു സംഭവം. എകെ 47 തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചത്. മൃതദേഹം അരീക്കോട് ആശുപത്രിയിൽ. അവധി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് മാനസിക പ്രയാസത്തിലായിരുന്നുവെന്നു സൂചനയുണ്ട്. മാനസിക പീഡനം നേരിട്ടതായും റിപ്പോർട്ടുണ്ട്. 2011 തണ്ടർബോൾട്ട് ബാച്ചിലെ അംഗമാണ് വിനീത്. 30 ദിവസത്തെ സൈനിക പരിശീലനത്തിനായി തണ്ടര്‍ബോള്‍ട്ട് ക്യാംപിലെത്തിയതായിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News