മലപ്പുറം പരാമര്‍ശം; 'മുഖ്യമന്ത്രി മാപ്പ് പറയണം': പി.വി അന്‍വര്‍

'ഒരു ജില്ലയെ അപരവത്ക്കരിക്കുന്നു, മുസ്‍ലിംകൾ മാത്രമല്ല മലപ്പുറത്തുള്ളത്'

Update: 2024-10-03 05:49 GMT
If Jamaate Islami is so strong, let the Chief Minister resign and hand over the administration to the Amir Says PV Anvar
AddThis Website Tools
Advertising

നിലമ്പൂർ: മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പുപറയണമെന്ന് പി.വി അന്‍വര്‍ എംഎൽഎ. മുഖ്യമന്ത്രിയുടെ അറിവോടും നിർദേശത്തോടെയുമാണ് പിആർ ഏജൻസികളുടെ ഇടപെടലുണ്ടായത്. മലപ്പുറത്തെ കുറിച്ച് പിണറായി നേരിട്ട് പറഞ്ഞ കാര്യങ്ങളാണ് ഹിന്ദു അഭിമുഖത്തിലുള്ളത്. ഒരു ജില്ലയെ അപരവത്ക്കരിക്കുകയാണ്, മുസ്‍ലിംകൾ മാത്രമല്ല മലപ്പുറത്തുള്ളതെന്നും അൻവർ പറഞ്ഞു.

'പത്രത്തിലെ പരാമർശം തെറ്റാണെങ്കിൽ പി.ആർ ഏജൻസിക്കും, ദ ഹിന്ദുവിനുമെതിരെ എന്ത് കൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ല'യെന്ന് അൻവർ ചോ​​ദിച്ചു. 'അഭിപ്രായം പറയാൻ നട്ടെല്ലുള്ള നേതാവില്ലാത്ത പ്രതിസന്ധിയാണ് സിപിഎം അനുഭവിക്കുന്നത്. മുഖ്യമന്ത്രിക്ക് അജിത് കുമാറിനെയും, പി ശശിയെയും പേടിയാണ്.'- അൻവർ‌ പറഞ്ഞു. 

Full View

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News