'മലപ്പുറം ജില്ലയെ ക്രിമിനൽ ജില്ലയായി ചിത്രീകരിക്കുന്നു'; മുഖ്യമന്ത്രിയെ വിടാതെ പി.വി അൻവർ

'എം.ആർ അജിത് കുമാറിന് മുകളിൽ ഒരു പരുന്തും പറക്കില്ല'

Update: 2024-09-30 14:47 GMT
Advertising

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ്റെ 'ദി ഹിന്ദു' അഭിമുഖത്തിലെ പരാമർശത്തിന് മറുപടിയുമായി പി.വി അൻവർ എംഎൽഎ. മലപ്പുറം ജില്ലയെ വലിയ ക്രിമിനൽ ജില്ലയായി ചിത്രീകരിക്കുന്നുവെന്ന് അൻവർ പറഞ്ഞു. ആർഎസ്എസുമായി ചേർന്ന് മുഖ്യമന്ത്രി ഒരു സമുദായത്തെ അപരവത്കരിക്കാൻ ശ്രമിക്കുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു. മാമി തിരോധനക്കേസുമായി ബന്ധപ്പെട്ട് നടന്ന വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അൻവർ.

'എം.ആർ അജിത് കുമാറിന് മുകളിൽ ഒരു പരുന്തും പറക്കില്ല. മാമി കേസ് അന്വേഷണത്തെ രണ്ടര ദിവസം കൊണ്ട് നിർത്തിച്ചു, നിലവിലെ അന്വേഷണസംഘം ഒരു ചുക്കും ചെയ്യില്ല. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ വിക്രമിന് അന്വേഷണ ചുമതല നൽകണമെന്നും' അൻവർ പറഞ്ഞു.

മാമി തിരോധാന ആക്ഷൻ കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകർ. മുതലക്കുളം മൈതാനിയിൽ നടന്ന പൊതു സമ്മേളനത്തിൽ നിരവധി ജനങ്ങളാണ് എത്തിച്ചേർന്നത്. എഡിജിപി എം.ആർ അജിത്കുമാറിന് ബന്ധമുണ്ടെന്ന പി.വി അൻവറിന്റെ ആരോപണഞ്ഞെ തുടർന്നാണ് മാമി കേസ് വീണ്ടും സജീവമായത്.

സിപിഎമ്മുമായി അകന്ന ശേഷം അൻവർ ഇന്നലെ മലപ്പുറത്ത് ആദ്യ പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് ജനങ്ങളാണ് പരിപാ‌ടിയിലേക്ക് ഒഴുകിയെത്തിയത്. ജനങ്ങളോട് കൂടി ആലോചിച്ച ശേഷമേ പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യം തീരുമാനിക്കൂവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News