മാമി തിരോധാനക്കേസ്; എം.ആർ അജിത് കുമാറിനെതിരെ ഡിജിപിയുടെ റിപ്പോർട്ടിൽ പരാമർശം
ജില്ലയിലെ മുതിർന്ന പൊലീസ് ഓഫീസർമാരെയും കമ്മീഷണറെയും ഒഴിവാക്കി ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഓഫീസറെ ഉൾപ്പെടുത്തിയത് അനുചിതം
തിരുവനന്തപുരം: മാമി തിരോധാന കേസിൽ എം.ആർ അജിത് കുമാറിനെതിരെ ഡിജിപിയുടെ റിപ്പോർട്ടിൽ പരാമർശം. അന്വേഷണ ടീം രൂപീകരിച്ചത് കുടുംബം ആവശ്യപ്പെട്ടതുപോലെയല്ലെന്ന് ഡിജിപി. ജില്ലയിലെ മുതിർന്ന പൊലീസ് ഓഫീസർമാരെയും കമ്മീഷണറെയും ഒഴിവാക്കി ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഓഫീസറെ ഉൾപ്പെടുത്തിയത് അനുചിതം. ഇത് അനാവശ്യ വിവാദങ്ങൾക്ക് വഴിയിടുകയും ചെയ്തുവെന്ന് ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.
മാമി തിരോധാനക്കേസില്‍ അജിത് കുമാറിന് ബന്ധമുണ്ടെന്ന് നേരത്തെ പി.വി അന്‍വര്‍ ആരോപിച്ചിരുന്നു. ഇതോടെ കേസന്വേഷിക്കുന്ന സംഘങ്ങൾ നൽകുന്ന റിപ്പോർട്ടുകളും ഫയലുകളും മലപ്പുറം എസ്.പിയും കോഴിക്കോട് കമ്മീഷണറും തനിക്ക് നേരിട്ട് അയയ്ക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് നിർദേശം നൽകിയിരുന്നു. എഡിജിപി വഴി അയയ്ക്കണമെന്ന പ്രോട്ടോകോൾ പാലിക്കേണ്ടതില്ലെന്നും അറിയിച്ചിരുന്നു. ആരോപണവിധേയനായ ഉദ്യോഗസ്ഥന്റെ ഓഫിസ് വഴി ഫയലുകൾ എത്തരുതെന്ന നിർദേശം ലംഘിച്ചതിൽ ഡിജിപിക്ക് കടുത്ത അതൃപ്തിയുണ്ട്.