മംഗളൂരു സ്‌ഫോടനക്കേസ് പ്രതി ആലുവയിൽ താമസിച്ചത് വ്യാജ പേരിൽ

സെപ്തംബർ 13 മുതൽ 18 വരെയാണ് ഷാരിഖ് ആലുവയിൽ താമസിച്ചത്

Update: 2022-11-22 16:29 GMT
Advertising

മംഗളൂരു സ്ഫോടന കേസിലെ പ്രതി മുഹമ്മദ് ഷാരിഖ് കേരളത്തിലെത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സെപ്തംബർ 13 മുതൽ 18 വരെയാണ് ഷാരിഖ് ആലുവയിൽ താമസിച്ചത്. ആലുവ ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ വ്യാജ പേരിലാണ് ഇയാൾ താമസിച്ചതെന്നും അന്വേഷണ സംഘം അറിയിച്ചു. കേസിൽ കർണാടകയിലും തമിഴ്നാട്ടിലുമായി അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു.

മംഗളൂരു സ്ഫോടന കേസ് പ്രതി മുഹമ്മദ് ഷാരിഖ് കഴിഞ്ഞ സെപ്തംബറില്‍ ആലുവയില്‍ എത്തിയെന്ന വിവരമാണ് കര്‍ണാടകയിലെ അന്വേഷണ സംഘം കേരള പൊലീസിന് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഇന്റലിജന്സ് ഏജന്‍സിയും തീവ്രവാദ വിരുദ്ധ വിഭാഗവും സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സെപ്തംബര്‍ 13നാണ് ഷാരിഖ് കര്‍ണാടകയില്‍ നിന്നും ആലുവയില്‍ എത്തിയത്. തുടര്‍ന്ന് ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുളള ലോഡ്ജില്‍ 18ആം തിയ്യതി വരെ താമസിച്ചു. പിന്നീട് തമിഴ്നാട്ടിലേക്ക് പോയെന്നും അന്വേഷണ സംഘം പറയുന്നു. വ്യാജ പേരിലാണ് ഷാരിഖ് ലോഡ്ജില്‍ മുറി എടുത്തത്. എന്നാല്‍ ഇയാള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതിന് ഇതുവരെ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നും അന്വേഷണ സംഘം കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രതി ഷാരിഖുമായി ബന്ധമുള്ളവരെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ വ്യാപക തെരച്ചിലാണ് നടത്തുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്കൊപ്പം മംഗളൂരു, മൈസൂരു, ശിവമോഗ പൊലീസും തെരച്ചിലിനായി രംഗത്തുണ്ട്. കോയമ്പത്തൂരിലും ഊട്ടിയിലും തമിഴ്നാട് പൊലീസും ഷാരിഖിനെ സഹായിച്ചവർക്കായി തെരച്ചില്‍ നടത്തുന്നുണ്ട്. ഇതുവരെ അഞ്ച് പേരെയാണ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. രണ്ടു പേരെ മൈസൂരുവിൽ നിന്നും മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തരെയുമാണ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട്ടിലെ ഉദഗമണ്ഡലത്തിൽ നിന്ന് ഒരാളെയും പിടികൂടിയിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങൾ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News