മീഡിയവൺ സംപ്രേഷണ വിലക്ക് ജനാധിപത്യ സമൂഹത്തെ ആശങ്കപ്പെടുത്തുന്നത്-എസ്.എസ്.എഫ്

തങ്ങളുടെ അഭീഷ്ടങ്ങൾക്കൊത്ത് തുള്ളാൻ തയാറാവുന്നവർ മാത്രം നിലനിൽക്കുന്ന, അവർക്ക് മാത്രം ആവിഷ്‌കാര സ്വാതന്ത്ര്യം ലഭിക്കുന്ന രാഷ്ട്രസങ്കൽപം ജനാധിപത്യത്തിന്റേതല്ല

Update: 2022-02-01 13:58 GMT
Editor : Shaheer | By : Web Desk
Advertising

മീഡിയവൺ സംപ്രേഷണ വിലക്ക് ജനാധിപത്യ സമൂഹത്തെ ആശങ്കപ്പെടുത്തുന്നതാണെന്ന് എസ്.എസ്.എഫ്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഉള്ളടക്കം നിരോധന കാരണമായി എന്ന തരത്തിൽ നടക്കുന്ന വ്യാഖ്യാനങ്ങൾ പോലും വിശ്വസനീയമല്ലെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നേതാക്കൾ പറഞ്ഞു.

തങ്ങളുടെ അഭീഷ്ടങ്ങൾക്കൊത്ത് തുള്ളാൻ തയാറാവുന്നവർ മാത്രം നിലനിൽക്കുന്ന, അവർക്ക് മാത്രം ആവിഷ്‌കാര സ്വാതന്ത്ര്യം ലഭിക്കുന്ന രാഷ്ട്രസങ്കൽപം ജനാധിപത്യത്തിന്റേതല്ല. സംവാദങ്ങൾ അവസാനിക്കുകയും ഭരണകൂടത്തിന്റെ അടിമകളായി പൗരസമൂഹം മാറുകയും ചെയ്യുന്ന സ്ഥിതിവിശേഷം ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചനകളാണ്-കുറിപ്പിൽ ചൂണ്ടിക്കാട്ടി.

സമൂഹത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ടതാണ് അറിയാനുള്ള അവകാശം. വിവരാവകാശ നിയമത്തെ ശ്വാസംമുട്ടിച്ചു കൊല്ലുന്ന നിയമഭേദഗതികൾ കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ട് ഏറെയായിട്ടില്ല. ഭരണകൂടത്തിന് ഹിതകരമല്ലാത്ത ഒന്നും അനുവദിക്കാതിരിക്കുക എന്ന നയത്തിന്റെ ഭാഗം തന്നെയായേ ഇതിനെ മനസിലാക്കാൻ കഴിയൂ. റിപബ്ലിക് പരേഡിൽനിന്ന് കേരളം, തമിഴ്‌നാട്, ബംഗാൾ സംസ്ഥാനങ്ങളുടെ പ്ലോട്ടുകൾ ഒഴിവാക്കിയത്, ഫെഡറൽ സംവിധാനം തകർക്കും വിധത്തിൽ ജി.എസ്.ടിയെ ഉപയോഗിച്ചത്, ചാരിറ്റി സംഘടനകളുടെയും ധർമസ്ഥാപനങ്ങളുടെയും മേൽ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ തുടങ്ങി ഏകാധിപത്യ സ്വഭാവം തുടർന്നുകൊണ്ടിരിക്കുകയാണ് സർക്കാർ. ജാഗ്രതയുള്ള പൗര സമൂഹമാണ് ഫാസിസത്തെ അസ്വസ്ഥമാക്കുക എന്ന തിരിച്ചറിവിൽ ജനാധിപത്യ പ്രതിരോധങ്ങൾ ശക്തമാക്കേണ്ടത് അനിവാര്യമാണെന്നും നേതാക്കൾ പറഞ്ഞു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News