എം.ജി സർവകലാശാല സംഘര്‍ഷം; എസ്.എഫ്.ഐയുടെ പരാതിയിലും കേസെടുത്തു
ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള എ.ഐ.എസ്.എഫിന്‍റെ ആരോപണം വ്യാജമാണെന്നാണ് എസ്.എഫ്.ഐ വാദം
എം.ജി സർവകലാശാലയിലെ സംഘർഷത്തിൽ എസ്.എഫ്.ഐയുടെ പരാതിയിലും പൊലീസ് കേസെടുത്തു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു , സ്ത്രീത്വത്തെ അപമാനിച്ചു എന്നീ പരാതികളിലാണ് എ.ഐ.എസ്.എഫ് നേതാക്കൾക്കെതിരെ കേസെടുത്തത്. ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള എ.ഐ.എസ്.എഫിന്‍റെ ആരോപണം വ്യാജമാണെന്നാണ് എസ്.എഫ്.ഐ വാദം. പരാതിക്കാരിയായ എഐഎസ്എഫ് നേതാവിന്‍റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും.
അതേസമയം എസ്.എഫ്.ഐയുടെ പരാതിയെ കുറിച്ച് അറിയില്ലെന്ന് എ.ഐ.എസ്.എഫ് വ്യക്തമാക്കി. സംഘർഷത്തിന് ശേഷമാണ് കേസ് കൊടുത്തത്.പ്രതിരോധിക്കാനാണ് എസ്.എഫ്.ഐ പരാതി നൽകിയത്. സാമാന്യ ബുദ്ധിയുള്ളവർക്ക് അതറിയാം. അപലപിക്കാൻ നേതൃത്വം തയ്യാറാകുന്നില്ല. ആർക്കെതിരെയാണ് കേസ് എന്നറിയില്ല. കോളജിൽ നിന്ന് പുറത്തിറങ്ങിയത് പൊലീസ് സംരക്ഷണത്തിലാണ്. എ.ഐ.എസ്.എഫ് പ്രകോപനം ഉണ്ടാക്കിയിട്ടില്ലെന്നും കോട്ടയം ജില്ലാ സെക്രട്ടറി നന്ദു പറഞ്ഞു.