മോശം കാലാവസ്ഥ, ഹെലികോപ്റ്റർ ഇറക്കാനായില്ല; നെഹ്‌റു ട്രോഫി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയില്ല

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വള്ളംകളി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു

Update: 2023-08-12 10:06 GMT
Advertising

ആലപ്പുഴ: 69ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് എത്താനായില്ല. മോശം കാലാവസ്ഥയെ തുടർന്ന് ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഇറക്കാനാവാഞ്ഞതാണ് കാരണം. തുടർന്ന് മന്ത്രി സജി ചെറിയാൻ വള്ളംകളി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.

വള്ളംകളിയുടെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ജില്ലാ കോടതി വടക്കേ ജംഗ്ഷൻ മുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശടി ജംഗ്ഷൻ വരെ വാഹനഗതാഗതം അനുവദിക്കില്ല. വൈഎംസിഎ തെക്കേ ജംഗ്ഷൻ മുതൽ കിഴക്ക് അഗ്നിരക്ഷാസേന ഓഫീസ് വരെയുള്ള ഭാഗം കെഎസ്ആർടിസി ബസ് ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതവും അനുവദിക്കില്ല.

Full View

നെഹ്രു ട്രോഫി വള്ളംകളി കാണാൻ ആലപ്പുഴ– തണ്ണീർമുക്കം റോഡിലൂടെ വടക്കു ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ എസ്ഡിവി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. എറണാകുളം ഭാഗത്തു നിന്നു ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ കൊമ്മാടി, ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷൻ വഴി എസ്ഡിവി സ്കൂൾ ഗ്രൗണ്ടിലെത്തി പാർക്ക് ചെയ്യണം. ചങ്ങനാശേരി ഭാഗത്തു നിന്നു കൈതവന വഴി വരുന്ന വാഹനങ്ങൾ കാർമൽ സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News