'പീഡനക്കേസുകൾ കെട്ടിച്ചമച്ചത് ക്രൈം ബ്രാഞ്ച്'; മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ
കേസിൽ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടർന്നാണ് പീഡന കേസിൽ യുവതി മൊഴി നൽകിയതെന്നും മോൻസന്‍ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു
Update: 2022-08-23 01:18 GMT
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് മോൻസൻ മാവുങ്കൽ സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരായ പീഡനക്കേസുകൾ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതെന്നാണ് ഹരജിയിലെ ആരോപണം. ജീവനക്കാരിയുടെ കോടതിയിലെ മൊഴിയും ഐ പാഡിന്റെ ഫോറൻസിക് റിപ്പോർട്ടും ഹാജരാക്കിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
കേസിൽ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടർന്നാണ് പീഡന കേസിൽ യുവതി മൊഴി നൽകിയതെന്നും മോൻസന്‍ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു. മോൻസന് വേണ്ടി അഭിഭാഷകരായ രഞ്ജിത് മാരാർ, ലക്ഷ്മി കൈമൾ എന്നിവർ ഹാജരാകും