മുല്ലപ്പെരിയാർ: നിയമസഭയുടേത് യോജിച്ച നിലപാടെന്ന് മുഖ്യമന്ത്രി

Update: 2021-11-01 06:04 GMT
Advertising

മുല്ലപ്പെരിയാർ വിഷയത്തിൽ നിയമസഭ എപ്പോഴും സ്വീകരിച്ചത് യോജിച്ച നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . അതിൽ മാറ്റം വരുന്നുണ്ടോയെന്ന് പ്രതിപക്ഷം ആലോചിക്കണം . കോൺഗ്രസ് കേന്ദ്രം ഭരിച്ചപ്പോൾ ഇതേ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ നന്നാകുമായിരുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. അനാവശ്യ ഭീതി പരത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാറിന് കൃത്യമായ നിലപാടില്ലെന്ന പ്രതിപക്ഷ വിമർശനത്തിനാണ് നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി .പുതിയ ഡാം നിർമിക്കാനുള്ള നടപടികൾ സർക്കാർ ഉടൻ ആരംഭിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.


മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം. സുപ്രീം കോടതിയിലെ ഇടപെടൽ കാര്യക്ഷമമായില്ലെന്നും പ്രതിപക്ഷം വിമർശിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. രമേശ് ചെന്നിത്തലയാണ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്. മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങൾക്ക് ഭയമുണ്ട്. തമിഴ്നാടിന് വെള്ളം കൊടുക്കുന്നതിന് തങ്ങൾ എതിരല്ല,പക്ഷേ ജനങ്ങളുടെ സുരക്ഷ പ്രധാനമാണ്. തമിഴ്നാട് മന്ത്രിയെപ്പോലെയാണ് മന്ത്രി റോഷി അഗസ്റ്റിൻ സംസാരിക്കുന്നത്.

അദ്ദേഹം ഇനിയെങ്കിലും കേരളത്തിലെ മന്ത്രിയായി ഉയരണം. മുല്ലപ്പെരിയാറിനെ കാര്യത്തിൽ സർക്കാരിന് ഒരു നിലപാട് ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു. 139 അടിയാക്കിയപ്പോൾ സ്വാഗതം ചെയ്തത് കേരളത്തിലെ താൽപ്പര്യത്തിന് വിരുദ്ധമാണ്. 120 അടി മതിയെന്ന് പറഞ്ഞ് മനുഷ്യ ചങ്ങല പിടിച്ച സി.പി.എം നേതാക്കൾ ഇപ്പോൾ എവിടെ നിൽക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News