മുണ്ടക്കൈ ദുരന്തം; മരിച്ചവരുടെ എണ്ണം 126 ആയി

Update: 2024-07-30 18:22 GMT
Advertising
Live Updates - Page 2
2024-07-30 10:49 GMT

"അരമണിക്കൂർ മുമ്പ് ഇവിടെ നിന്ന് 2 മൃതദേഹങ്ങൾ കിട്ടി.. ഇനിയും ഇറങ്ങിപരിശോധിക്കേണ്ടതുണ്ട്"

വീഡിയോ സ്റ്റോറി കാണാം 


Full View


2024-07-30 10:46 GMT

സൈന്യത്തിന്റെ രക്ഷാദൗത്യം

പാലം തകർന്ന സ്ഥലത്ത് കയറു കെട്ടി മുണ്ടക്കൈയിലേക്ക് പ്രവേശിക്കുന്ന സൈനികൻ. ഇന്നുച്ചയോടെയാണ് സൈന്യം വടംകെട്ടി രക്ഷാദൗത്യം ആരംഭിച്ചത്.






2024-07-30 10:43 GMT

അഞ്ചു കോടി അനുവദിച്ച് തമിഴ്‌നാട്

ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ തമിഴ്‌നാട് പങ്കുചേരുന്നതായി മുഖ്യമന്ത്രി സ്റ്റാലിൻ. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി അഞ്ച് കോടി രൂപ നൽകും. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിൻ ഫോണിൽ സംസാരിച്ചു.



2024-07-30 10:38 GMT

മൃതദേഹങ്ങൾക്കായി ചാലിയാർ പുഴയിൽ തിരച്ചിൽ

മുണ്ടക്കൈ ദുരന്തത്തിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായി മാവൂർ മുതൽ ചാലിയാർ പുഴയിൽ തിരച്ചിൽ തുടരുകയാണെന്ന് പി.വി. അൻവർ എം.എൽ.എ. കൂടുതൽ മൃതദേഹങ്ങൾ ചാലിയാർ പുഴയിലുണ്ടാകാൻ സാധ്യയുണ്ട്. എൻ.ഡി.ആർ.എഫും പൊലീസും ഫയർഫോഴ്‌സും തിരച്ചിൽ നടത്തുന്നതിനോടൊപ്പം ജനകീയമായും തിരച്ചിൽ നടത്തുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു. എടവണ്ണപ്പാറ, കീഴുപറമ്പ്, അരീക്കോട്, മൈത്രക്കടവ്, എടവണ്ണ, ഒടായിക്കടവ്, മമ്പാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തിരച്ചിൽ തുടരുകയാണ്.

2024-07-30 10:36 GMT

"അളുകളെ ആശുപത്രിയിൽ എത്തിച്ചുതുടങ്ങി"

'മുണ്ടക്കൈയിൽ നിന്ന് അളുകളെ ആശുപത്രിയിൽ എത്തിച്ചുതുടങ്ങി, ആറുപേരെ എത്തിച്ചു'; വയനാട് തഹസിൽദാർ ടോമിച്ചൻ ആന്റണി.

സ്‌റ്റോറി കാണാം.


Full View


2024-07-30 10:30 GMT

അവധി റദ്ദാക്കി ചീഫ് സെക്രട്ടറി

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അവശ്യസർവ്വീസായി പ്രഖ്യാപിച്ചിരിക്കുന്ന പൊലീസ്, ഫയർ ആൻഡ് സേഫ്റ്റി, റവന്യൂ ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ ദീർഘകാല അവധി ഒഴികെയുള്ള അവധി റദ്ദാക്കി തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു. ഏതുതരത്തിലുള്ള ദുരന്തസാഹചര്യങ്ങളെയും നേരിടുന്നതിന് സംസ്ഥാനം തയ്യാറാകുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.

2024-07-30 10:27 GMT

തിരിച്ചറിയാതെ നിരവധി മൃതദേഹങ്ങൾ

ദുരന്തത്തിൽ മരിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ഉറ്റവരെ തേടി നിരവധി ആശുപത്രികളിൽ തെരച്ചിലിലാണ് ബന്ധുക്കൾ. മേപ്പാടി ആശുപത്രിയിൽനിന്നുള്ള കാഴ്ച



2024-07-30 10:26 GMT

നൂറിലേറെ പേർ മണ്ണിനടിയിൽ

ദുരന്തത്തിൽ നൂറിലേറെ ആളുകൾ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷാദൗത്യം പൂർണതോതിൽ ഇതുവരെ ആരംഭിക്കാനായിട്ടില്ല. എൻഡിആർഎഫിന്റെ അഞ്ച് പേർ അടങ്ങുന്ന ചെറുസംഘത്തിന് മാത്രമാണ് ഇതുവരെ മുണ്ടക്കൈയിൽ എത്താനായത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News