''പച്ചച്ചെങ്കൊടി സിന്ദാബാദ്''; ഇ.പി ജയരാജൻ-ലീഗ് ചർച്ചയിൽ കെ. സുരേന്ദ്രൻ

യു.ഡി.എഫിൽ ലീഗില്ലെങ്കിൽ കോൺഗ്രസിന് ഭയമുണ്ടാകുമെന്നും രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിങ് മേക്കറാണ് പി.കെ കുഞ്ഞാലിക്കുട്ടിയെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഇന്ന് പ്രതികരിച്ചിരുന്നു

Update: 2022-04-21 10:50 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: പുതിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ മുസ്‌ലിം ലീഗിനെ ഉന്നമിട്ടുള്ള ചർച്ചകളിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുസ്‌ലിം ലീഗ് വൈകാതെ ഇടതു മുന്നണിയിലെത്തുമെന്ന് തങ്ങൾ ആദ്യമേ പറഞ്ഞതാണെന്നും അതിപ്പോൾ ശരിയാകുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇ.പി ജയരാജന്റെ ആഗ്രഹം വെറുതെയാവാനിടയില്ല. അതങ്ങനയേ വരൂ. ദ്വിരാഷ്ട്രവാദത്തിനും ജിന്നയ്ക്കും പരസ്യ പിന്തുണ നൽകിയ ഒരേയൊരു പാർട്ടിയേ ഇന്ത്യയിലുള്ളൂ. അത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. സി.പി.എമ്മിന്റെ സ്വാഭാവിക സഖ്യകക്ഷി ലീഗാണ്. നയത്തിലും പരിപാടികളിലും ഇന്ത്യാവിരുദ്ധത ഇരുകൂട്ടർക്കും രക്തത്തിലലിഞ്ഞതാണ്. അഡ്വാൻസ് വിപ്ലവാഭിവാദ്യങ്ങൾ. പച്ചച്ചെങ്കൊടി സിന്ദാബാദ്-സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

എൽ.ഡി.എഫ് കൺവീനറായതിനു പിന്നാലെ മുസ്ലിം ലീഗിനെ മുൻനിർത്തി ഇ.പി ജയരാജൻ രാഷ്ട്രീയചർച്ച സജീവമാക്കിയിരുന്നു. ലീഗിന് എൽ.ഡി.എഫിലേക്ക് വരണമെന്നുണ്ടെങ്കിൽ അവർ വരട്ടേ, ബാക്കികാര്യങ്ങൾ അപ്പോൾ ആലോചിക്കാമെന്നായിരുന്നു ഇ.പി ജയരാജന്റെ ആദ്യ പ്രതികരണം. ഇന്നു വീണ്ടും ലീഗിനെ ലക്ഷ്യമിട്ടു തന്നെ ജയരാജൻ രംഗത്തെത്തി. യു.ഡി.എഫിൽ ലീഗില്ലെങ്കിൽ കോൺഗ്രസിന് ഭയമുണ്ടാകുമെന്ന് ജയരാജൻ പറഞ്ഞു. കൂടുതൽപേർ എൽ.ഡി.എഫിലേക്ക് വരും. രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിങ് മേക്കറാണ് പി.കെ കുഞ്ഞാലിക്കുട്ടിയെന്ന് അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

Full View

കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലിം ലീഗ് വന്നാൽ മുന്നണിപ്രവേശം അപ്പോൾ ആലോചിക്കാം. എൽ.ഡി.എഫിന്റെ കവാടങ്ങൾ അടക്കില്ല. മുന്നണി ശക്തിപ്പെടുകയാണ്. മുന്നണി വിപുലീകരണം എൽ.ഡി.എഫ് നയമാണ്. പ്രതീക്ഷിക്കാത്ത പല പാർട്ടികളും മുന്നണിയിൽ വന്നേക്കുമെന്നും ഇ.പി ജയരാജൻ പറഞ്ഞിരുന്നു. ലീഗ് ഇപ്പോൾ യു.ഡി.എഫിന്റെ ഭാഗമാണെങ്കിലും മുന്നണിയുടെ നിലപാടിൽ ലീഗിന് കടുത്ത അസംതൃപ്തിയുണ്ട്. അത് പ്രകടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. ലീഗിന് എൽ.ഡി.എഫിലേക്ക് വരണമെന്നുണ്ടെങ്കിൽ അവർ വരട്ടേ, ബാക്കി കാര്യങ്ങൾ അപ്പോൾ ആലോചിക്കാമെന്നുമായിരുന്നു ജയരാജന്റെ പ്രസ്താവന.

Summary: Muslim League is the natural ally of CPM, says BJP Kerala state president K Surendran 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News