കേരളത്തിൽ ഭരണം പിടിക്കാമെന്ന എഎപിയുടെ സ്വപ്‌നം നടപ്പാകില്ല; ഇവിടെ ഒരു മതനിരപേക്ഷ ബദൽ ഉണ്ട്: എം.വി ഗോവിന്ദൻ

തൃക്കാക്കരയിൽ ആപ്പിന്റെയും ട്വന്റി ട്വന്റിയുടെയും വോട്ടുകൾ പൂർണമായി എൽഡിഎഫിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ തവണ അവർക്ക് എവിടെനിന്നാണോ വോട്ടുകൾ കിട്ടിയത് അവിടേക്ക് തന്നെ ആ വോട്ടുകൾ തിരിച്ചു പോകും.

Update: 2022-05-17 03:17 GMT
Advertising

കണ്ണൂർ: ട്വന്റി ട്വന്റിയും ആപ്പും ബൂർഷ്വാസിയുടെ രണ്ടാം മുഖമാണെന്ന് മന്ത്രി എം.വി ഗോവിന്ദൻ. കേരളത്തിൽ ഭരണം പിടിക്കാമെന്ന അവരുടെ സ്വപ്നം നടപ്പാകില്ല. കേരളത്തിൽ ഒരു മതനിരപേക്ഷ ബദൽ ഉള്ളതുകൊണ്ട് മറ്റു സംസ്ഥാനങ്ങളിൽ നടത്തിയ നീക്കം കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

ഇന്ത്യയല്ല കേരളം, കേരളം കൂടി ഉൾപ്പെട്ടതാണ് ഇന്ത്യ. വിമർശിച്ചതിന്റെ പേരിൽ മാപ്പ് പറയണമെന്ന സാബു ജേക്കബിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവർക്ക് പല ആവശ്യങ്ങളും ഉണ്ടാകും, അതൊന്നും അംഗീകരിക്കാനാവില്ല. സർക്കാരിന് സ്വന്തം നിലപാടുണ്ട്, അതൊന്നും ആരെങ്കിലും പറഞ്ഞാൽ മാറ്റില്ല. വ്യവസായ വകുപ്പ് നിലപാട് എടുക്കുന്നത് കമ്പനിയെയോ വ്യക്തിയെയോ നോക്കിയല്ല. കിറ്റക്‌സിനോട് സർക്കാരിന് പകപോക്കൽ നിലപാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കരയിൽ ആപ്പിന്റെയും ട്വന്റി ട്വന്റിയുടെയും വോട്ടുകൾ പൂർണമായി എൽഡിഎഫിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ തവണ അവർക്ക് എവിടെനിന്നാണോ വോട്ടുകൾ കിട്ടിയത് അവിടേക്ക് തന്നെ ആ വോട്ടുകൾ തിരിച്ചു പോകും. എന്നാൽ ആരുടെയും വോട്ട് വേണ്ടന്ന് പറയില്ല. തൃക്കാക്കരയിയിലേത് കേരള രാഷ്ട്രീയത്തെ സാങ്കേതികമായി ബാധിക്കുന്ന തെരഞ്ഞെടുപ്പ് ഫലമല്ല. ഫലം എന്തായാലും എൽഡിഎഫിന് നഷ്ടമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.


Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News