നാദാപുരത്ത് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ റാഗിങ്; വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം അടിച്ചുപൊട്ടിച്ചു

15ഓളം പേർ വരുന്ന സീനിയർ വിദ്യാർത്ഥികൾ ചേർന്നാണ് റാഗിങ് നടത്തിയത്

Update: 2022-11-01 05:23 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: നാദാപുരത്ത് കോളജ് വിദ്യാർത്ഥിക്ക് മുതിർന്ന വിദ്യാർത്ഥികളുടെ ക്രൂരമർദനം. റാഗിങ്ങിൽ നാദാപുരം എം.ഇ.ടി കോളജ് ഒന്നാം വർഷ ബി.കോം വിദ്യാർത്ഥി നിഹാൽ ഹമീദിന്റെ കർണപുടം പൊട്ടി. മുഹമ്മദ് റാഫി, സലാഹുദ്ദീൻ എന്നീ വിദ്യാർത്ഥികൾക്കും മർദനമേറ്റു.

കഴിഞ്ഞ ബുധനാഴ്ചയാണ് റാഗിങ് നടന്നതെന്നാണ് വിവരം. 15ഓളം പേർ വരുന്ന സീനിയർ വിദ്യാർത്ഥികൾ ചേർന്നാണ് റാഗിങ് നടത്തിയത്. രണ്ടു മാസം മുൻപ് കോളജിൽ പ്രവേശനം നേടിയവരാണ് മർദനത്തിനിരയായത്. രക്ഷിതാക്കളാണ് ഇതേക്കുറിച്ച് പൊലീസിലും കോളജ് അധികൃതർക്കും പരാതി നൽകിയത്.

വസ്ത്രധാരണത്തെ ചൊല്ലി മുതിർന്ന വിദ്യാർത്ഥികൾ ഭീഷണി മുഴക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായി നിഹാൽ പറഞ്ഞു. നിഹാലിന്റെ ഇടതു ചെവിക്കാണ് അടിയേറ്റത്. പരിക്കേറ്റ് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. കേൾവിശക്തി വീണ്ടെടുക്കാൻ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് നിർദേശിച്ചിട്ടുണ്ട്.

Full View

അതേസമയം, റാഗിങ് ശ്രദ്ധയിൽപെട്ട ഉടൻ തന്നെ എട്ടു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്ന് കോളജ് അധികൃതർ അറിയിച്ചു. നാദാപുരംയ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും കോളജ് അധികൃതർ വ്യക്തമാക്കി.

Summary: Nadapuram MET College 1st year B.Com student Nihal Hameed's eardrum ruptured in ragging in Kozhikode

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News