പോത്തൻകോട് യുവതി ജീവനൊടുക്കിയ കേസിൽ ഭർത്താവ് അറസ്റ്റിൽ
നൗഫിയയും ഭർത്താവ് റഹീസ് ഖാനും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു
Update: 2023-09-04 01:47 GMT
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് യുവതി ജീവനൊടുക്കിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. നൗഫിയയും ഭർത്താവ് റഹീസ് ഖാനും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. റഹിസ് ഖാൻ നൗഫിയയെ ഉപദ്രവിച്ചതായി സഹോദരൻ നൗഫൽ പൊലീസിന് പരാതി നൽകിയിരുന്നു. ഇന്നലെ റഹീസ് ഖാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ റഹീസ്ഖാനെ റിമാൻഡ് ചെയ്തു. 12 വർഷങ്ങൾക്കു മുമ്പായിരുന്നു റഹീസ് ഖാന്റെയും നൗഫിയയുടെയും വിവാഹം. നൗഫിയയുടെ മൃതദേഹം ഇന്നലെ വൈകിട്ട് നാലുമണിയോടെ സംസ്കരിച്ചു.