നവകേരള കോട്ടയത്ത്; സുരക്ഷാവലയം തീർത്ത് പൊലീസ്, പ്രതിഷേധസാധ്യത

ആദ്യ ദിനമായ ഇന്നലെ നിരവധി യൂത്ത് കോൺഗ്രസ് - കെഎസ്‌യു പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു

Update: 2023-12-13 05:40 GMT
Editor : banuisahak | By : Web Desk
Advertising

കോട്ടയം: നവകേരള സദസ് കോട്ടയം ജില്ലയിൽ പര്യടനം തുടരുന്നു. ഏറ്റുമാനൂർ, പുതുപ്പള്ളി, ചങ്ങനാശേരി ,കോട്ടയം മണ്ഡലങ്ങളിലാണ് ഇന്നത്തെ പര്യടനം . കോട്ടയത്ത് രാവിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ചയും നടക്കും. പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യ ദിനമായ ഇന്നലെ നിരവധി യൂത്ത് കോൺഗ്രസ് - കെഎസ്‌യു പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു.

ഇതിനിടെ ഏറ്റുമാനൂരിൽ കടകൾ അടച്ചിടണമെന്ന പോലീസിന്റെ നിർദേശം വിവാദങ്ങൾക്ക് വഴിവെച്ചു. രാവിലെ മുതൽ പരിപാടി കഴിയും വരെ കടകൾ അടച്ചിടണമെന്നായിരുന്നു ഏറ്റുമാനൂർ പോലീസിന്റെ നോട്ടീസ്. വ്യാപാരികൾ പ്രതിഷേധം അറിയിച്ചതോടെ സിപിഎം നേതാക്കൾ ഇടപെട്ട് കടകൾ തുറക്കാൻ അനുമതി നൽകുകയായിരുന്നു. വിവാദമായതോടെ നോട്ടീസ് പോലീസ് പിൻവലിക്കുകയും ചെയ്തു. സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് നോട്ടീസ് ഇറക്കിയതെന്നായിരുന്നു വിശദീകരണം. 

ഇതിനിടെ പരാതി സ്വീകരിക്കലല്ല നവകേരള സദസിന്റെ ഉദ്ദേശമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം ചർച്ചയാവുകയാണ്. എംപി തോമസ് ചാഴികാടനെ നവകേരള സദസ്സ് വേദിയിൽ തിരുത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനങ്ങളെ കാണുന്നത്. കേന്ദ്ര അവഗണനയും നാടിൻ്റെ ആവശ്യങ്ങും ഉയർത്തിയാണ് യാത്രയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

പാലായിലെ അധ്യക്ഷ പ്രസംഗത്തിൽ പരിഹരിക്കേണ്ട വിവിധ വിഷയങ്ങൾ ചാഴികാടൻ ഉന്നയിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News