നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; 20 ചുണ്ടൻ ഉൾപ്പെടെ 77 വള്ളങ്ങൾ മത്സരിക്കും

മുൻ വർഷങ്ങളെ അപേക്ഷിച്ച് ടിക്കറ്റ് വില്പനയിൽ ഇക്കുറി വൻ വർധനവുണ്ട്‌.

Update: 2022-09-04 00:41 GMT
Editor : banuisahak | By : Web Desk
Advertising

ആലപ്പുഴ: അറുപത്തെട്ടാമത് നെഹ്‌റു ട്രോഫി ഇന്ന് പുന്നമടക്കായലിൽ നടക്കും. ഇരുപത് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ എഴുപത്തേഴ് വള്ളങ്ങളാണ് മത്സരിക്കുന്നത്. രാവിലെ 11ന് ചെറുവള്ളങ്ങളുടെ മത്സരങ്ങൾ തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ശേഷമായിരിക്കും ചുണ്ടൻ വള്ളങ്ങളുടെ മത്സരം.

ഹാട്രിക് ലക്ഷ്യമിട്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ് മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനിൽ തുഴയുന്നുണ്ട്. കാരിച്ചാലിൽ യുബിസി കൈനകരിയും സെന്റ് പയസ് ടെൻതിൽ കുമരകം ടൗൺ ബോട്ട് ക്ലബും തുഴയുന്നു. ചമ്പക്കുളം മൂലം ജലോത്സവത്തിൽ ജേതാക്കളായതിന്റെ ആവേശത്തിലാണ് കേരള പോലീസ് ചമ്പക്കുളം ചുണ്ടനിൽ ഇറങ്ങുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ടിക്കറ്റ് വില്പനയിൽ ഇക്കുറി വൻ വർധനവുണ്ട്‌.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News