ആലപ്പുഴ ബീച്ച് ആശുപത്രിയിൽ നവജാത ശിശുക്കളെ മാറി നൽകി
മഞ്ഞനിറം മാറുന്നതിനായി കൊണ്ടുപോയ കുഞ്ഞുങ്ങളെ തിരികെ നൽകിയപ്പോൾ മാറിപ്പോകുകയായിരുന്നു
Update: 2022-12-14 16:21 GMT
ആലപ്പുഴ: ബീച്ച് ആശുപത്രിയിൽ നവജാത ശിശുക്കളെ മാറിനൽകി. മൂന്ന് ദിവസം മുൻപ് പ്രസവിച്ച കുഞ്ഞുങ്ങളെയാണ് മാറി നൽകിയത്. തത്തംപള്ളി, വെള്ളക്കിണർ സ്വദേശികളുടെ പെൺ കുഞ്ഞിനെയും ആൺകുഞ്ഞിനെയുമാണ് ബന്ധുക്കൾക്ക് മാറി നൽകിയത്.
മഞ്ഞനിറം മാറുന്നതിനായി കൊണ്ടുപോയ കുഞ്ഞുങ്ങളെ തിരികെ നൽകിയപ്പോൾ മാറിപ്പോകുകയായിരുന്നു. ആശുപത്രിയിലെ ക്ലീനിങ്ങ് സ്റ്റാഫ് ആണ് കുട്ടികളെ തിരിച്ച് ഏൽപിച്ചതെന്നും സംഭവത്തിൽ പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങൾ നിഷേധിച്ച ആശുപത്രി അധികൃതർ ബന്ധുക്കളുടെ വീഴ്ചയാണെന്ന് ആരോപിച്ചു.