ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ ആരോടും പരിഭവമില്ല: കെ.സി വേണുഗോപാൽ

വിവാദങ്ങൾക്കിടെ ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Update: 2023-01-21 07:42 GMT
Advertising

ആലപ്പുഴ മെഡിക്കൽ കോളജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ ആരോടും വ്യക്തിപരമായി പരിഭവമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ആരെയൊക്കെ ക്ഷണിക്കണമെന്നത് സർക്കാരിന്റെ തീരുമാനമാണെന്നും തന്റെ പ്രവർത്തനം മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കും വിദ്യാർഥികൾക്കും അറിയാമെന്നും വേണുഗോപാൽ പറഞ്ഞു.

"കുറച്ച് കാലതാമസമുണ്ടായെങ്കിലും പദ്ധതി യാഥാർഥ്യമായതിൽ സന്തോഷമുണ്ട്. ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു അത്. ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ വ്യക്തിപരമായി ആരോടും പരിഭവമില്ല. അവരുടെ തീരുമാനമാണ് ആരെ വിളിക്കണം വിളിക്കേണ്ട എന്നുള്ളതൊക്കെ. എന്നെ സംബന്ധിച്ചിടത്തോളം ആ സൗകര്യം ജനങ്ങൾക്ക് കിട്ടി എന്നത് മാത്രമാണ് കാര്യം. അവിടുത്തെ ഡോക്ടർമാർക്കും വിദ്യാർഥികൾക്കും ജനങ്ങൾക്കുമറിയാം ഞാനതിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നത്. ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ രാഷ്ട്രീയമുണ്ടോ ഇല്ലയോ എന്നതൊക്കെ ജനങ്ങൾ തീരുമാനിക്കട്ടെ". വേണുഗോപാൽ പറഞ്ഞു

വിവാദങ്ങൾക്കിടെ ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്കിനായി മുൻകൈ എടുത്ത കെ സി വേണുഗോപാലിനെ സർക്കാർ മനഃപൂർവം ഒഴിവാക്കിയെന്നാണ് കോൺഗ്രസ് ആരോപണം. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളായ കൊടിക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല എന്നിവർ ചടങ്ങിൽ പങ്കെടുക്കില്ല. മെഡിക്കൽ കോളേജിന് മുന്നിൽ സത്യാഗ്രഹ സമരവും നടത്തും. 

Full View

അതിഥികളെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നാണ് സംഘാടക സമിതിയുടെ വിശദീകരണം.

Also Read:ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്; ഉദ്ഘാടന ചടങ്ങ് വിവാദത്തില്‍, പരിപാടിയിൽ കോൺഗ്രസ് പങ്കെടുക്കില്ല

Also Read:'എന്നെ ഓർക്കാതിരുന്നതിൽ പരിഭവമില്ല, കെ.സിയെ ഒഴിവാക്കരുതായിരുന്നു'- ആലപ്പുഴ മെഡി. കോളജ് വിവാദത്തിൽ ജി സുധാകരൻ

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News