ഒരു വർഷത്തോളമായി ഫെലോഷിപ്പില്ല; പ്രതിസന്ധിയിലായി പട്ടികജാതി ഗവേഷക വിദ്യാർഥികൾ
വിവിധ യൂണിവേഴ്‌സിറ്റികളിൽ വിദ്യാർഥികളായ 350 ഓളം വിദ്യാർഥികളാണ് പണം ലഭിക്കാതെ നട്ടം തിരിയുന്നത്.
Update: 2023-10-09 05:14 GMT
തിരുവനന്തപുരം: ഒരു വർഷത്തോളമായി ഫെലോഷിപ്പ് കിട്ടാതെ സംസ്ഥാനത്തെ പട്ടികജാതി ഗവേഷക വിദ്യാർഥികൾ പ്രതിസന്ധിയിൽ. വിവിധ യൂണിവേഴ്‌സിറ്റികളിൽ വിദ്യാർഥികളായ 350 ഓളം വിദ്യാർഥികളാണ് പണം ലഭിക്കാതെ നട്ടം തിരിയുന്നത്. ഹോസ്റ്റൽ വാടകക്കും ഫീൽഡ് വർക്കിനും പോലും പലരുടെയും കയ്യിൽ കാശില്ല.
സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവരാണ് പട്ടികജാതി വിഭാഗത്തിലെ ഗവേഷക വിദ്യാർഥികൾ. കാലിക്കറ്റ് സർവകലാശാലയിൽ മാത്രം 50 വിദ്യാർഥികളാണ് ഫെലോഷിപ്പ് കിട്ടാതെ നട്ടം തിരിയുന്നത്. മന്ത്രിയെ അടക്കം നേരിൽകണ്ട് പ്രശ്‌നം അവതരിപ്പിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നും വിദ്യാർഥികൾ പറയുന്നു.