സപ്ലൈകോയിൽ പുതിയ നിയമനങ്ങൾ നടത്താത്തത് ധനസ്ഥിതി കണക്കിലെടുത്ത്; ജി.ആർ അനിൽ

ഇത്തവണയും ക്രിസ്തുമസ് പുതുവത്സര വിപണിയുണ്ടാകുമെന്ന് ജി.ആർ അനിൽ പറഞ്ഞു

Update: 2024-12-03 05:06 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

തിരുവനന്തപുരം: സപ്ലൈകോയിൽ പുതിയ നിയമനങ്ങൾ നടത്താത്തത് ധനസ്ഥിതി കണക്കിലെടുത്താണെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ. നിയമനം നടത്തിയാൽ വലിയ ബാധ്യതയിലേക്കും ശമ്പളം കൊടുക്കാൻ കഴിയാത്ത അവസ്ഥയിലേക്കും സപ്ലൈകോ പോകുമെന്നും മന്ത്രി പറ‍ഞ്ഞു. അതേസമയം സംസ്ഥാനത്ത് ക്രിസ്തുമസ് പുതുവത്സര വിപണി ഇത്തവണയും ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

'സപ്ലൈകോ ഇതുവരെ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ പൂർണ്ണമായും നിയമനങ്ങൾ നടത്തിയിട്ടുണ്ട്. അതുകൊണ്ട് പുതിയ നിയമനങ്ങൾ നടത്തുന്നതിനെക്കുറിച്ചുള്ള നിർദ്ദേശമാണ് എംഡി നൽകിയത്' എന്ന് മന്ത്രി പറഞ്ഞു. റേഷൻ കാർഡ് മുൻഗണന വിഭാഗത്തിൽ നിന്ന് അറുപതിനായിരത്തോളം പേരെ പുറത്താക്കിയിരുന്നു. തുടർച്ചയായി മൂന്ന് മാസം റേഷൻ വാങ്ങാതിരുന്നവരെയാണ് മുൻഗണനാ വിഭാഗത്തിൽ നിന്ന് വെട്ടിയത്.


Full View


Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News