കേരളത്തിലേക്കുള്ള വിമാനയാത്ര: രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ടെന്ന് എയർ ഇന്ത്യ

എയര്‍ ഇന്ത്യ കോവിഡ് ടെസ്റ്റില്‍ ഇളവുനല്‍കിയ സാഹചര്യത്തില്‍ മറ്റ് വിമാന കമ്പനികളും സമാന തീരുമാനം എടുത്തേക്കും

Update: 2021-07-21 11:32 GMT
Advertising

കേരളത്തിലേക്കുള്ള വിമാന യാത്രക്കാർക്ക് ആർടിപിസിആർ ടെസ്റ്റിന്‍റെ ആവശ്യമില്ലെന്ന് എയർ ഇന്ത്യ. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് ഈ ഇളവ്. ആഭ്യന്തര യാത്രകള്‍ക്ക് മാത്രമാണ് നിലവില്‍  ഈ ഇളവ് ബാധകം

ആര്‍ടിപിസിആര്‍ പരിശോധനാഫലം കാണിച്ചെങ്കില്‍ മാത്രമേ രാജ്യത്തിനകത്തും വിമാനയാത്ര സാധ്യമായിരുന്നുള്ളൂ. എയര്‍ ഇന്ത്യ കോവിഡ് ടെസ്റ്റില്‍ ഇളവുനല്‍കിയ സാഹചര്യത്തില്‍ മറ്റ് വിമാന കമ്പനികളും സമാന തീരുമാനം എടുത്തേക്കും.

രണ്ടു ഡോസ് വാക്സിനെടുത്ത കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് ഇളവ് എന്നാണ് എയര്‍ ഇന്ത്യ ആദ്യം ഉത്തരവിറക്കിയത്. ഇന്‍റര്‍നാഷണല്‍ യാത്രക്കാര്‍ക്കാണോ ഡൊമസ്റ്റിക് യാത്രക്കാര്‍ക്കാണോ ഇളവ് ബാധകമെന്ന് വ്യക്തമാക്കിയിരുന്നില്ല. പിന്നീട് ഉത്തരവില്‍ വ്യക്തത വരുത്തി എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. ആഭ്യന്തര യാത്രക്കാർക്ക്​ മാത്രമാണ്​ ഈ ഇളവെന്ന്​ വ്യക്തമാക്കിയാണ് ട്വീറ്റ്. വിദേശത്തു നിന്ന്​ കേരളത്തിലേക്ക്​ വരുന്നവർക്ക്​ ആർ.ടി.പി.സി.ആർ ടെസ്റ്റ് തുടരുമെന്നും എയർ ഇന്ത്യ അറിയിച്ചു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News