കോവിഡ് കേസുകളിൽ 94 ശതമാനവും ഒമിക്രോൺ വകഭേദം: ആരോഗ്യ മന്ത്രി

എല്ലാ ആശുപത്രികളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ രൂപീകരിക്കുമെന്നും ആരോഗ്യ മന്ത്രി

Update: 2022-01-27 12:54 GMT
Editor : afsal137 | By : Web Desk
Advertising

സംസ്ഥാനത്തെ കോവിഡ് കേസുകളിൽ 94 ശതമാനവും ഒമിക്രോൺ വകഭേദമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. പരിശോധനയിൽ അത് വ്യക്ത മായതാണെന്നും മന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗം ഒമിക്രോൺ തരംഗമാണെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

ഐസിയു ഉപയോഗത്തിൽ രണ്ട് ശതമാനം കുറവുണ്ടായിട്ടുണ്ട്. വെന്റിലേറ്റർ ഉപയോഗത്തിലും കുറവുണ്ട്.സംസ്ഥാനത്ത് കോവിഡ് വാർ റൂം പ്രവർത്തനം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ഇതിനായി 0471- 2518584 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. 24 മണിക്കൂറും ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്ന് പ്രവർത്തിക്കും. ചുമ, കടുത്ത പനി എന്നിവ മാറാതെ നിൽക്കുന്നെങ്കിൽ ഗൗരവമാണ്. ഡോക്ടറെ സമീപിക്കണം. കൊവിഡ് രോഗികളിൽ 96.4 ശതമാനം വീട്ടിൽ തന്നെയാണ് കഴിയുന്നത്. ഗൃഹപരിചരണത്തിന് ആശുപത്രിയിലേത് പോലെതന്നെ പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു.

പ്രമേഹം ഉള്ളവർ, വൃക്കരോഗികൾ എന്നിവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ഗൃഹപരിചരണത്തിൽ കഴിയേണ്ടതാണ്. തളർച്ച അനുഭവപ്പെട്ടാൽ ഡോക്ടറുടെ പരിചരണം തേടണം. മൂന്ന് ദിവസം വരെ പനിയുണ്ടെങ്കിൽ ആശുപത്രിയിലേക്ക് മാറണം. ഗുരുതര രോഗികൾ, എച്ച്‌ഐവി പൊസിറ്റീവ് രോഗികൾ എന്നിവർ പൊസിറ്റീവായാൽ ഉടൻ ആശുപത്രിയിലേക്ക് മാറണം. എല്ലാ ആശുപത്രികളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ രൂപീകരിക്കും. 50% ശതമാനം കിടക്കൾ സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികൾക്ക് മാറ്റിവയ്ക്കണം. ചികിത്സാ സൗകര്യമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചാൽ ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ കഴിക്കരുതെന്നും മന്ത്രി താക്കീതു നൽകി. 4971 ആരോഗ്യ പ്രവർത്തകരെ പുതുതായി നിയമിക്കുന്നതിനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഇറക്കിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണമനുസരിച്ചാണ് കൂടുതൽ ജില്ലകളിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News