വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടി തട്ടിയെടുത്തു; രണ്ടുപേര്‍ പിടിയില്‍

300ൽ അധികം ആളുകളാണ് തട്ടിപ്പിന് ഇരയായത്

Update: 2023-06-30 01:43 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടി രൂപ തട്ടിയെടുത്ത രണ്ടുപേർ കൊല്ലത്ത് പിടിയിൽ. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി ജസ്റ്റിൻ സേവ്യർ, ഹരിപ്പാട് സ്വദേശി സുനിത എന്നിവരെ മഹാരാഷ്ട്രയിൽ നിന്നാണ് ശക്തികുളങ്ങര പൊലീസ് പിടികൂടിയത്. 300ൽ അധികം ആളുകളാണ് തട്ടിപ്പിന് ഇരയായത്.

ജപ്പാനിൽ സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് മൂന്നര ലക്ഷം രൂപ വരെ തട്ടി എടുത്ത് മുങ്ങിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ജി.ഡി.ജി.എച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ പരസ്യം പുറത്തിറക്കിയാണ് തട്ടിപ്പ് നടത്തിയത്. ആദ്യഗഡുവായി 15000 രൂപ വീതം ഉദ്യോഗാർഥികളിൽ നിന്ന് വാങ്ങി. പലരും ഒന്നര ലക്ഷം വരെ നൽകിയവരും ഉണ്ട്. ജോലിയിൽ പ്രവേശിക്കാൻ ഉത്തരവ് ലഭിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും മറ്റ് നടപടികൾ ആകാതെ വന്നതോടെ ആണ്‌ പരാതി നൽകിയത്.

തട്ടിപ്പിന് ഇരയായവർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ കമ്പനി നടത്തിപ്പുകാരായ ജസ്റ്റ്യൻ സേവ്യർ, സുനിത എന്നിവർ മുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ്‌ പ്രതികൾ പിടിയിൽ ആയത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News