മുസ്‍ലിംകള്‍ക്ക് ഇന്ന് വിശ്വസിക്കാന്‍ പറ്റുന്നത് സി.പി.എമ്മിനെ മാത്രം: എ.എന്‍ ഷംസീര്‍
"നിയമം വിട്ടുള്ള ഒരു കളിക്കും ഇടതുപക്ഷം ശ്രമിക്കാറില്ല"
കണ്ണൂര്‍: മുസ്‍ലിംകള്‍ക്ക് ഇന്ന് വിശ്വസിക്കാന്‍ പറ്റുന്നത് സി.പി.എമ്മിനെയും ഇടതുപക്ഷത്തെയുമാണെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. എല്ലാ സംഘടനകള്‍ക്കും സമീപിക്കാവുന്ന സര്‍ക്കാരാണിതെന്നും ഏത് സംഘടനക്കും ഒരു ഇടനിലക്കാരുമില്ലാതെ മുഖ്യമന്ത്രിയെയും ഭരണ നേതൃത്വത്തെയും പാര്‍ട്ടി നേതൃത്വത്തെയും കണ്ട് അവരുടെ പരാതികള്‍ പറയാമെന്നും വഖഫ് നിയമനവുമായി ബന്ധപ്പെട്ട ബില്‍ റദ്ദ് ചെയ്തത് ഇതിനുദാഹരണമാണെന്നും ഷംസീര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു ഷംസീര്‍.
മകന്‍റെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍, കണ്ണൂര്‍ സര്‍വകലാശാലയിലെ ഭാര്യയുടെ നിയമനം എന്നീ വിവാദങ്ങളിലും ഷംസീര്‍ മറുപടി നല്‍കി. വ്യക്തിപരമായി താനും സ്വരാജുമാണ് രാഷ്ട്രീയത്തില്‍ കൂടുതല്‍ ആക്രമണത്തിന് ഇരയായിട്ടുള്ളതെന്നും ആരോപണത്തിലൂടെ തന്നെയും കുടുംബത്തെയും വേട്ടയാടുകയായിരുന്നെന്നും ഷംസീര്‍ പറഞ്ഞു. 2014ലെ പാര്‍ലമെന്‍റ് മത്സരത്തിലെ പരാജയത്തിന് ഈ പ്രചാരണങ്ങള്‍ കാരണമായതായും അദ്ദേഹം വ്യക്തമാക്കി. നിയമം വിട്ടുള്ള ഒരു കളിക്കും ഇടതുപക്ഷം ശ്രമിക്കാറില്ലെന്നും ഞങ്ങളുടെ ആളുകള്‍ അഭിമുഖങ്ങള്‍ക്ക് പോയാല്‍ ഞങ്ങളുടെ ഭാര്യമാര്‍ ആയി പോയതിനാല്‍ മാത്രം ജോലി നിഷേധിക്കപ്പെടാന്‍ പാടില്ലെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.