കോട്ടയത്ത് സുരക്ഷക്കായി 2000 പൊലീസുകാർ: പ്രിയനേതാവിനെ അവസാനമായി കാണാനുള്ള അവസരം ജനങ്ങൾക്ക് ഉറപ്പാക്കും

മുഴുവൻ പേർക്കും അന്ത്യോപചാരമർപ്പിക്കാനുള്ള സൗകര്യം പുതുപ്പള്ളി പള്ളിയിലടക്കം ക്രമീകരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Update: 2023-07-19 07:41 GMT
Editor : banuisahak | By : Web Desk
Advertising

കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ സംസ്കാരം നടക്കുന്ന കോട്ടയത്ത് സുരക്ഷക്കായി 2000 പൊലീസുകാരെ നിയോഗിച്ചു. ഇന്നും നാളെയുമായാണ് സുരക്ഷാ ഏർപ്പെടുത്തിയിരിക്കുന്നത്. 3 എസ്.പി, 16 ഡി.വൈ.എസ്.പി, 32 സി.ഐ മാരും നേതൃത്വം നൽകും. കോട്ടയത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. 

ഇന്ന് ഉച്ച മുതലാണ് ഗതാഗതനിയന്ത്രണം. ഇത് സംബന്ധിച്ച് ഇന്നലെ തന്നെ പൊതുജനങ്ങൾക്ക് നിർദേശം നല്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോട്ടയത്ത് പൊതുദർശനത്തിന് വെക്കുന്ന തിരുനക്കര മൈതാനാത്ത് അടക്കം വിവിധയിടങ്ങളിൽ പൊതുജനങ്ങൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മുഴുവൻ പേർക്കും അന്ത്യോപചാരമർപ്പിക്കാനുള്ള സൗകര്യം പുതുപ്പള്ളി പള്ളിയിലടക്കം ക്രമീകരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയിൽ വൻ ജനക്കൂട്ടമാണുള്ളത്. അന്തിമോപചാരം അർപ്പിക്കാനായി റോഡിന് ഇരുവശത്തും ജനം തടിച്ചുകൂടിയിട്ടുണ്ട്. രാവിലെ ഏഴ് മണിക്ക് പുതുപ്പള്ളി ഹൌസിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര മൂന്ന് മണിക്കൂർ കൊണ്ട് 15 കിലോമീറ്റർ ദൂരംമാത്രമാണ് പിന്നിട്ടത്. ഏഴുമണിയോടെ കോട്ടയം തിരുനക്കര മൈതാനത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. രാത്രിയിലാണ് മൃതദേഹം പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കുക. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ ആരംഭിക്കുന്ന അന്ത്യ ശുശ്രൂഷകള്‍ക്ക് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ നേതൃത്വം നൽകും.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News