മെഡിക്കൽ കോളജുകളിലെ ഓക്‌സിജൻ ലഭ്യത; മുന്നൊരുക്കത്തിന് സഹായകരമായത് മീഡിയ വൺ വാർത്ത

മെഡിക്കൽ കോളജുകളിൽ ലിക്വിഡ് ഓക്‌സിജൻ ക്ഷാമം രൂക്ഷമാണെന്ന് 2020 സെപ്തംബർ 29നാണ് മീഡിയ വൺ റിപ്പോർട്ട് ചെയ്തിരുന്നത്

Update: 2021-04-25 09:46 GMT
Editor : abs | By : Web Desk
Advertising

കോഴിക്കോട്: കോവിഡിന്റെ രണ്ടാം തരംഗം മുമ്പിൽക്കണ്ട് മെഡിക്കൽ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് പ്രേരകമായത് മീഡിയ വൺ വാർത്ത. മെഡിക്കൽ കോളജുകളിൽ ലിക്വിഡ് ഓക്‌സിജൻ ക്ഷാമം രൂക്ഷമാണെന്ന് 2020 സെപ്തംബർ 29നാണ് മീഡിയ വൺ റിപ്പോർട്ട് ചെയ്തിരുന്നത്.

' സംസ്ഥാനത്തെ ഒമ്പത് മെഡിക്കൽ കോളജിലും കോവിഡ് രോഗികൾക്ക് നൽകേണ്ട ഹൈഫ്‌ളോ ഓക്ജിസന് ആവശ്യമായ ലിക്വിഡ് ഓക്‌സിജൻ ടാങ്കുകളുടെ കുറവുണ്ട്. ഒമ്പത് മെഡിക്കൽ കോളജിൽ എട്ടിലും ഒരു ടാങ്ക് മാത്രമാണ് ഉള്ളത്. തൃശൂരിൽ മാത്രമാണ് രണ്ട് ടാങ്കുള്ളത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ടാങ്കില്ല. കൂടുതൽ ഓക്‌സിജൻ ഉപയോഗിക്കേണ്ടി വരുമ്പോൾ ടാങ്കുകൾ കാലിയാകുന്ന സാഹചര്യമുണ്ടാകും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൂടുതൽ ടാങ്ക് സ്ഥാപിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സർക്കാർ അനുകൂല തീരുമാനം കൈക്കൊണ്ടില്ല' - എന്നിങ്ങനെയായിരുന്നു മീഡിയ വണ്‍ റിപ്പോര്‍ട്ട്. 

Full View

അതേസമയം, നിലവിൽ വിവിധ സംസ്ഥാനങ്ങൾ ഓക്സിജൻ ക്ഷാമം മൂലം വലയുമ്പോൾ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. മെഡിക്കൽ കോളജിൽ അടക്കം മിക്ക ആശുപത്രികളിലെയും സംഭരണ സൗകര്യങ്ങളും സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓക്‌സിജൻ സംഭരണ ടാങ്കറുകളുടെ ശേഷി ഇരട്ടിയാക്കിയിട്ടുണ്ട്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News