'പെൺകുട്ടിയെ കഴുത്തറത്ത ശേഷം പ്രതി നിർവികാരനായി ബഞ്ചിലിരുന്നു, ആരെയും കൂസാതെ പൊലീസ് ജീപ്പിലേക്ക് കയറി'

"കഴുത്തിൽ ആഴമേറിയ മുറിവാണ് ഉണ്ടായിരുന്നു. ഒരു ഭാഗം തുരന്നു പോയിരുന്നു"

Update: 2021-10-01 08:46 GMT
Editor : abs | By : abs
Advertising

പാലാ: പാലാ സെന്റ് തോമസ് കോളജ് വിദ്യാർത്ഥിനി നിധിനയെ സഹപാഠി കൊലപ്പെടുത്തിയത് സുഹൃത്തുക്കൾ നോക്കി നിൽക്കെ. കോളജ് ക്യാമ്പസിനകത്തു വച്ചായിരുന്നു കൊലപാതകം. മൂർച്ചയുള്ള ആയുധവുമായി എത്തിയ പ്രതി അഭിഷേക് ബൈജുവിനെ ഭയന്ന് അടുത്തുണ്ടായിരുന്ന കുട്ടികൾ ഒന്നും അടുത്തേക്ക് ചെന്നില്ല. പൊലീസ് എത്തിയാണ് നിധിനയെ ആശുപത്രിയിൽ എത്തിച്ചത്.

സംഭവത്തെ കുറിച്ച് ദൃക്‌സാക്ഷിയായ ബിജു മീഡിയാ വണ്ണിനോട് പറഞ്ഞതിങ്ങനെ;

'ഒരാളുടെ ആക്രോശം മാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളൂ. കൃത്യം നടത്തിയ ശേഷം പ്രതി കോൺക്രീറ്റ് സമീപത്തെ കോൺക്രീറ്റ് ബഞ്ചിൽ ഇരുന്നു. പൊലീസ് വന്നപ്പോൾ കുട്ടികൾ അവനെ ചൂണ്ടിക്കാണിച്ചു. പൊലീസിന്റെ വാഹനത്തിലേക്ക് ഒരു മടിയും കൂടാതെ കയറിപ്പോയി. പരീക്ഷ കഴിഞ്ഞ് കുറച്ചു കുട്ടികളാണ് ഇവിടെയുണ്ടായിരുന്നത്. ഓഫീസിൽ നിന്ന് അധ്യാപകരും ഓടിയെത്തിയിരുന്നു. കുട്ടിയെ ഇവിടെ നിന്ന് എടുക്കുമ്പോൾ അനക്കമുണ്ടായിരുന്നു. ആശുപത്രിയിലേക്ക് എത്തിക്കുമ്പോൾ തന്നെ മരിച്ചിരുന്നു. കഴുത്തിൽ ആഴമേറിയ മുറിവാണ് ഉണ്ടായിരുന്നു. ഒരു ഭാഗം തുരന്നു പോയിരുന്നു. കുട്ടി ഒച്ച വച്ച ശേഷമാണ് ഞങ്ങൾ ഓടിയെത്തിയത്.'

പരീക്ഷയ്‌ക്കെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. പരീക്ഷ കഴിഞ്ഞ ശേഷം ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായി ദൃക്‌സാക്ഷികൾ പറയുന്നു. ബി- വോക് ഫുഡ് ടെക്‌നോളജി മൂന്നാം വർഷ വിദ്യാർഥിയാണ് നിധിന.

കൊലപാതകം ആസൂത്രിതമെന്ന് പ്രിൻസിപ്പൽ ജയിംസ് ജോർജ് മംഗലത്ത് പറഞ്ഞു. മറ്റ് പരാതികൾ ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്ന് സഹപാഠിയായ വിദ്യാർഥി പറഞ്ഞു. ഇരുവർക്കുമിടയിൽ എന്താണ് പ്രശ്‌നമെന്ന് അറിയില്ലെന്നും സഹപാഠി മീഡിയവണിനോട് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. 

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News