കോഴിക്കോട്ട് നാലിടത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പിടികൂടി

വിദേശത്ത് നിന്നുള്ള ഫോണ്‍ വിളികള്‍ ബി.എസ്.എന്‍.എല്‍ അറിയാതെ കണക്ട് ചെയ്യുകയായിരുന്നു.

Update: 2021-07-01 10:51 GMT
Advertising

കോഴിക്കോട്ട് നാലിടത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പിടികൂടി. കോഴിക്കോട് നഗരം, വെള്ളിപറമ്പ്, എലത്തൂര്‍, കൊളത്തറ എന്നീ സ്ഥലങ്ങളിലാണ്‌ പരിശോധന നടക്കുന്നത്. വിദേശത്ത് നിന്നുള്ള ഫോണ്‍ വിളികള്‍ ബി.എസ്.എന്‍.എല്‍ അറിയാതെ കണക്ട് ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊളത്തറ സ്വദേശി ജുറൈസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മുമ്പ് വിദേശത്തേക്ക് കുറഞ്ഞ ചെലവില്‍ ഫോണ്‍ വിളിക്കാന്‍ അവസരമൊരുക്കുകയാണ് സമാന്തര എക്‌സ്‌ചേഞ്ചുകള്‍ ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ വാട്‌സ് ആപ്പ്, ഐ.എം.ഒ പോലുള്ള സംവിധനങ്ങള്‍ ഉണ്ടെന്നിരിക്കെ എന്തിനാണ് ഈ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നത് സംബന്ധിച്ച് അവ്യക്തതയുണ്ട്.

ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. തീവ്രവാദബന്ധവും പരിശോധിക്കുന്നുണ്ട്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News