വാടകവീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക്; മുന്‍മന്ത്രി പി.കെ ഗുരുദാസന് വീടൊരുങ്ങുന്നു

അഞ്ച് വര്‍ഷം മന്ത്രി, പത്ത് വര്‍ഷം എംഎല്‍എ, ഇരുപത്തിയഞ്ച് വര്‍ഷം സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ആളാണ് പി കെ ഗുരുദാസന്‍

Update: 2022-03-05 02:20 GMT
Advertising

മുന്‍ മന്ത്രിയും സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവുമായ പി കെ ഗുരുദാസന് വീടൊരുങ്ങുന്നു. രാഷ്ട്രീയത്തില്‍ സജീവമായിരുന്നെങ്കിലും പി കെ ഗുരുദാസന് സ്വന്തമായി ഒരു വീടുണ്ടായിരുന്നില്ല. കൊല്ലം ജില്ലാ കമ്മിറ്റി മുന്‍കൈയെടുത്ത് കിളിമാനൂരിലെ നഗരൂരിലാണ് വീട് നിര്‍മിച്ച് നല്‍കുന്നത്.

അഞ്ച് വര്‍ഷം മന്ത്രി, പത്ത് വര്‍ഷം എംഎല്‍എ, 25 വര്‍ഷം കൊല്ലം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ആളാണ് പി കെ ഗുരുദാസന്‍. ഇക്കാലമത്രയും വാടകവീട്ടില്‍ കഴിഞ്ഞ അദ്ദേഹം ഇനി സ്വന്തം വീട്ടിലേക്ക് മാറും. തിരുവനന്തപുരം കിളിമാനൂരിലെ നഗരൂരില്‍ ഭാര്യ ലില്ലിയുടെ പേരിലുള്ള സ്ഥലത്താണ് വീടൊരുങ്ങുന്നത്.സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി മുന്‍കൈ എടുത്താണ് വീട് നിര്‍മാണം. 1700 അടി സ്വകയര്‍ഫീറ്റില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന വീട്ടിലേക്ക് പി കെ ഗുരുദാസനും ഭാര്യയും ഈ മാസം അവസാനത്തോടെ താമസം മാറും.

പാർട്ടിക്കായി പ്രവർത്തിച്ച കാലങ്ങളിൽ ഒന്നും സ്വന്തമായി ഒരു വീട് ഇദ്ദേഹം നിർമ്മിച്ചിട്ടില്ല. കൊല്ലം ജില്ലയിലെ വാടക വീട്ടിലായിരുന്നു ആദ്യതാമസം. പിന്നീട് മുണ്ടയ്ക്കലിലെയും പോളത്തോട്ടെയും വീടുകളിലെയിക്ക് മാറി. ഇവിടെ വച്ചായിരുന്ന മൂത്ത രണ്ട് മക്കളുടെയും വിവാഹം. വി എസ് അച്ചുതാനന്ദൻ സർക്കാരിൽ മന്ത്രി സ്ഥാനം ലഭിച്ചപ്പോൾ ഓദ്യോഗിക വസതിയായ കവടിയാറിൽ വച്ച് മൂന്നാമത്തെ മകളുടെ വിവാഹം നടത്തി. ഇനി പാര്‍ട്ടി നിര്‍മിച്ച നല്‍കുന്ന സ്വന്തം വീട്ടില്‍ വിശ്രമജീവിതം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News