കൊച്ചി മെട്രോ പേട്ട -എസ്.എൻ ജംഗ്ഷൻ പാത പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിർമാണം പൂർത്തിയാക്കിയ ആദ്യ പാതയാണ് നാളെ നാടിന് സമർപ്പിക്കുന്നത്

Update: 2022-08-31 09:39 GMT
Advertising

കൊച്ചി മെട്രോയുടെ പേട്ട - എസ്.എൻ ജംഗ്ഷൻ പാത പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കും. 1.8 കിലോമീറ്ററാണ് പുതിയ പാതയുടെ ദൂരം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിർമാണം പൂർത്തിയാക്കിയ ആദ്യ പാതയാണ് നാളെ നാടിന് സമർപ്പിക്കുന്നത്. വൈകീട്ട് 6ന് സിയാൽ കൺവൻഷൻ സെന്ററിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാതയുടെ ഉദ്ഘാടനം നിർവഹിക്കുക. ഇന്നു രാവിലെയാണ് ഉദ്ഘാടന വിവരം സർക്കാർ പുറത്ത് വിട്ടത്.

പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള 1.8 കിലോമീറ്റർ പാതയുടെ സുരക്ഷ പരിശോധന നേരത്തെ പൂർത്തിയായിരുന്നു. എസ്.എൻ ജംഗ്ഷനിലേക്ക് നീളുന്നതോടെ കൊച്ചി മെട്രോയുടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 24 ആകും. നിലവിലുള്ളതിൽ ഏറ്റവും വലിയ സ്റ്റേഷനാണ് വടക്കേകോട്ടയിൽ സജ്ജമായിട്ടുള്ളത്.

തൃപ്പൂണിത്തുറയിൽ നിന്ന് നഗരത്തിലെത്തുന്നതിനിടയിലുള്ള ഗതാഗതക്കുരുക്കിന് മെട്രോയുടെ പുതിയ പാത ഒരു പരിധി വരെ പരിഹാരമാകും. 453 കോടി രൂപയാണ് മൊത്തം നിർമാണ ചെലവ്. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 25 സ്റ്റേഷനുകളിൽ തൃപ്പൂണിത്തുറ സ്റ്റേഷൻ മാത്രമാണ് ഇനി പൂർത്തിയാവാനുള്ളത്. ഡി.എം.ആർ.സിയുമായുള്ള കരാർ അവസാനിപ്പിച്ചാണ് കെ.എം.ആർ.എൽ നേരിട്ട് പാത നിർമാണം ഏറ്റെടുത്തത്.


Full View

Prime Minister Narednra modi will inaugurate the Kochi Metro Petta-SN junction road tomorrow

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News