പൾസർ സുനി കടുത്ത മാനസിക സമ്മർദത്തിലെന്ന് അമ്മ

എറണാകുളം സബ് ജയിലിലെത്തി സുനിയെ കണ്ട ശേഷമാണ് ശോഭനയുടെ പ്രതികരണം.

Update: 2022-01-18 08:02 GMT
Advertising

ജയിലിൽ പൾസർ സുനി കടുത്ത മാനസിക സമ്മർദത്തിലെന്ന് അമ്മ ശോഭന. കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇത്. മുൻപൊരിക്കലും മകനെ ഈ രീതിയിൽ കണ്ടിട്ടില്ലെന്നും അമ്മ ശോഭന പറഞ്ഞു. എറണാകുളം സബ് ജയിലിലെത്തി സുനിയെ കണ്ട ശേഷമാണ് ശോഭനയുടെ പ്രതികരണം.

"എന്നോടു കേസിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കല്ലേന്ന് പറഞ്ഞു. പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ലെന്ന് പറഞ്ഞു. ഒരു മാസത്തേക്ക് ഫോണ്‍ പോലും ഉപയോഗിക്കരുതെന്നാ ഡോക്ടര്‍ പറഞ്ഞത്. അവനാകെ തളര്‍ന്നിരിക്കുകയാണ്. ഒരിക്കലും ഇങ്ങനെ കണ്ടിട്ടില്ല. എന്തോ ബുദ്ധിമുട്ടുണ്ട്. എന്താ കാരണമെന്ന് എനിക്ക് അറിയില്ല"- ശോഭന പറഞ്ഞു. 

നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെയും പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നതിന്‍റെയും അടിസ്ഥാനത്തില്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തും. സുനിയെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. 

പൾസർ സുനിയുടെ ജീവനു ഭീഷണിയുണ്ടെന്ന് അമ്മ ശോഭന നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അതിനാലാണ് മകൻ എഴുതിയ കത്ത് പുറത്തുവിട്ടത്. ദിലീപ് പറഞ്ഞിട്ടാണ് മകൻ എല്ലാം ചെയ്തതെന്നും അമ്മ പറയുകയുണ്ടായി. കേസിൽ വേറെയും ആളുകളുണ്ടെന്നും അവർ പറഞ്ഞു. ഒരു ദിവസം ജില്ലാകോടതിയിൽ വച്ചാണ് കത്ത് തന്നത്. ആരെയും കാണിക്കരുതെന്നും ജീവനിൽ നല്ല പേടിയുണ്ടെന്നും എന്നാണ് താൻ ഇല്ലാതാകുന്നതെന്ന് അറിയില്ലെന്നും പറഞ്ഞാണ് കത്ത് തന്നത്. അവൻ പറഞ്ഞിട്ട് കത്ത് പുറത്തുവിട്ടാൽ മതിയെന്നാണ് പറഞ്ഞിരുന്നത്- അമ്മ ശോഭന വെളിപ്പെടുത്തി. കത്ത് പുറത്തുവന്നതിനു പിന്നാലെ അന്വേഷണസംഘം അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Full View



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News