പി. ശശിക്കെതിരെ പീഡനാരോപണം ഉന്നയിച്ച് പി.വി അൻവർ

'ഗൗരവമുള്ള പരാതികളാണ് പാർട്ടിയും മുഖ്യമന്ത്രിയും അവജ്ഞയോടെ തള്ളിയത്'

Update: 2024-09-27 03:29 GMT
Advertising

നിലമ്പൂർ: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പാർട്ടിക്ക് നൽകിയ പരാതിയിൽ പീഡനാരോപണവുമുണ്ടെന്ന് പി.വി അൻവർ എംഎൽഎ മീഡിയവണിനോട് പറഞ്ഞു. 'നായനാർ സർക്കാരിന്റെ കാലത്ത് സമാനമായ പരാതിയിൽ നടപടി നേരിട്ട ശശിയുടെ സ്വഭാവത്തിൽ ഒരുമാറ്റവും വന്നിട്ടില്ല. ഇത്രയും ഗൗരവമുള്ള പരാതികളാണ് പാർട്ടിയും മുഖ്യമന്ത്രിയും അവജ്ഞയോടെ തള്ളിയതെ'ന്നും പി.വി അൻവർ പറഞ്ഞു.

ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ പി. ശശിക്കെതിരെയും എഡി‍ജിപിക്കെതിരെയും ​ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും മുമ്പിൽ പാർട്ടിക്ക് നൽകിയ പരാതി പുറത്തുവിടുമെന്നും അൻവർ പറ‍ഞ്ഞിരുന്നു.

'അജിത് കുമാറിനെയും പി. ശശിയെയും സൂക്ഷിക്കണം എന്നും അവർ ചതിക്കുമെന്നും ഞാൻ പറഞ്ഞു. ശേഷം ഇങ്ങനെ ഒക്കെ ആയാൽ എന്താ ചെയ്യാ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു നിസഹായാവസ്ഥ തനിക്ക് അദ്ദേഹത്തിൽ തോന്നി. കാട്ടുകള്ളൻ ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട് വീഴ്ചകൾ ഒന്നും മുഖ്യമന്ത്രി അറിയുന്നില്ലയെന്നും' അൻവർ ഇന്നലെ പറഞ്ഞു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News