എ ഐ കാമറ പദ്ധതിക്ക് ലാപ്ടോപ് വാങ്ങിയതിലും അഴിമതി: രമേശ് ചെന്നിത്തല
മാർക്കറ്റ് വിലയേക്കാൾ 300 ശതമാനം വില നൽകിയാണ് ലാപ്ടോപ് വാങ്ങിയത്. 57,000 രൂപയുടെ ലാപ് ടോപ് 1,48,000 രൂപക്കാണ് വാങ്ങിയതെന്ന് ചെന്നിത്തല പറഞ്ഞു
തിരുവന്തപുരം: എ ഐ കാമറ പദ്ധതിയില്‍ പുതിയ അഴിമതി ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ ഐ കാമറ പദ്ധതിക്കായി ലാപ്ടോപ് വാങ്ങിയതിലും അഴമിതി നടന്നു. മാർക്കറ്റ് വിലയേക്കാൾ 300 ശതമാനം വില നൽകിയാണ് ലാപ്ടോപ് വാങ്ങിയത്. 57,000 രൂപയുടെ ലാപ് ടോപ് 1,48,000 രൂപക്കാണ് വാങ്ങിയതെന്ന് ചെന്നിത്തല പറഞ്ഞു.
സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് ലാപ്ടോപ് വാങ്ങിച്ചതിലും വൻ തോതിൽ അഴിമതിയാണ്. കരാറിൽ പറയുന്നതനുസരിച്ച് 57,000 രൂപയ്ക്ക് ലാപ്ടോപ്പ് കിട്ടും. എന്നാൽ 1,48,000 രൂപക്കാണ് ലാപ്പ്ടോപ്പ് വാങ്ങിയിരിക്കുന്നത്. മൊത്തം 358 ലാപ്ടോപ്പ് വാങ്ങി. ഈ വിവരം കൂടി ഹൈക്കോടതിയെ അറിയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എ ഐ കാമറ സ്ഥാപിച്ചതിൽ സുതാര്യതയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശനും രമേഷ് ചെന്നിത്തലയും നിലവിൽ ഹെെക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.