സംഘ്പരിവാര്‍ ജാഥ എസ്ഡിപിഐ കേന്ദ്രങ്ങളിലൂടെയും; നാളെ അക്രമത്തിന് സാധ്യത-ഇന്‍റലിജന്‍സ് മുന്നറിയിപ്പ്

എസ്ഡിപിഐ കേന്ദ്രങ്ങളിലൂടെ ജാഥ കടന്ന് പോകാന്‍ സാധ്യത, സംസ്ഥാനത്തുടനീളം പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി

Update: 2022-01-04 12:49 GMT
Advertising

മണ്ഡലങ്ങളില്‍ സംഘ്പരിവാര്‍ നാളെ നടത്തുന്ന പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ അക്രമത്തിന് സാധ്യതയുണ്ടെന്ന്  ഇന്റലിജന്‍സ് മുന്നറിയിപ്പ്. എസ്ഡിപിഐ കേന്ദ്രങ്ങളിലൂടെയും ജാഥ കടന്ന് പോകാന്‍ സാധ്യതയുണ്ട്. ജില്ലയിലെ എസ്ഡിപിഐ ശക്തി കേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും.

സംസ്ഥാന പൊലീസ് മേധാവി ഇതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലയിലേയും പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ജാഥ കടന്നു പോകുന്ന സ്ഥലങ്ങളില്‍  പൊലീസിനെ വിന്യസിക്കുകയും സംസ്ഥാനത്തുടനീളം കനത്ത ജാഗ്രത പാലിക്കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയത്.

ഡിസംബര്‍ 20 ഞായറാഴ്ച രാവിലെയാണ് രണ്‍ജീത് കൊല്ലപ്പെട്ടത്. രണ്‍ജീത്തിനെ വീട്ടിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറ് ഇരുചക്രവാഹനങ്ങളിലായി എത്തിയ 12 അംഗ കൊലയാളി സംഘമാണ് രണ്‍ജീത്തിനെ വധിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘത്തിലെ എല്ലാവരെയും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ പിടിയിലായവരില്‍ നിന്നും മറ്റ് പ്രതികള്‍ എവിടെയാണ് എന്നതു സംബന്ധിച്ച് വിവരം ലഭിച്ചെന്നും പൊലീസ് പറഞ്ഞു. എസ്.ഡി.പി.ഐ നേതാവ് ഷാന്‍ വധക്കേസിലെ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരടക്കം ഭൂരിപക്ഷം പ്രതികളും പിടിയിലായി കഴിഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News