ഇടുക്കിയിൽ മലയോര യാത്രക്കും ഖനനത്തിനും നിയന്ത്രണം

മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്കാണ് നിരോധനം. രാത്രി 7 മുതൽ രാവിലെ 6 വരെയാണ് രാത്രി യാത്ര നിരോധനം

Update: 2022-09-05 15:46 GMT
Editor : rishad | By : Web Desk
Advertising

ഇടുക്കി: മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി ജില്ലയിൽ നിയന്ത്രണം. ഇന്ന് മുതൽ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്കാണ് നിരോധനം. രാത്രി 7 മുതൽ രാവിലെ 6 വരെയാണ് രാത്രി യാത്ര നിരോധനം. ഖനന പ്രവർത്തനങ്ങൾക്കും ട്രക്കിങ്ങിനും ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി.

അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കിയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്.

മലയോര മേഖലകളിലും തീരപ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണം. തീരമേഖലയിൽ ശക്തമായ കാറ്റു വീശാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് മലയോര മേഖലയില്‍ കനത്ത മഴയാണ് തിങ്കളാഴ്ച പെയ്തത്. വിതുരയില്‍ കാര്‍ ഒഴുക്കില്‍ പെട്ടു. പൊന്‍മുടിയില്‍ റോ‍ഡ് ഇടിഞ്ഞു. കൊല്ലം എഴുകോണില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണു. പാലക്കാട് ഇടി മിന്നലില്‍ വീട് തകര്‍ന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News