വടിവാളും വളർത്തുനായയുമായി പരാക്രമം: സജീവനെ റിമാൻഡ് ചെയ്തു

ആയുധ നിരോധന നിയമം അടക്കമുള്ള വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്

Update: 2023-01-08 08:44 GMT
വടിവാളും വളർത്തുനായയുമായി പരാക്രമം: സജീവനെ റിമാൻഡ് ചെയ്തു
AddThis Website Tools
Advertising

കൊല്ലം ചിതറയിൽ വടിവാളും വളർത്തു നായയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സജീവിനെ റിമാൻഡ് ചെയ്തു. ആയുധ നിരോധന നിയമം അടക്കമുള്ള വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.

അതേസമയം ബന്ധുക്കൾ ഭൂമി തട്ടിയെടുത്തെന്ന് ആവർത്തിച്ച് സജീവിന്റെ അമ്മ ശ്യാമള രംഗത്തെത്തി.പോലീസിനെ വട്ടം കറക്കിയ സജീവിനെ ഇന്നലെ രാത്രിയാണ് റിമാൻഡ് ചെയ്തത്.

അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ആണ് സജീവന് മേൽ ചുമത്തിയത്. സജീവിന്റെ കയ്യിലുണ്ടായിരുന്ന വാളിനെ പറ്റി ചോദ്യം ചെയ്തു വരുകയാണ് പൊലീസ്. അതേസമയം ഭർത്താവിൻറെ പേരിലുള്ള ഭൂമി ബന്ധുക്കൾ തട്ടിയെടുത്തു എന്ന് ആവർത്തിച്ച് സജീവൻറെ അമ്മ രംഗത്തെത്തി. ഭർത്താവിന്റെ പേരിൽ അഞ്ചിടത്ത് ഭൂമിയുണ്ട്. അവയെല്ലാം തനിക്കും മകനും തിരിച്ചു കിട്ടണമെന്നും ശ്യാമള ആവശ്യപ്പെട്ടു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News