ലക്ഷദ്വീപില്‍ സ്‌കൂള്‍ യൂനിഫോം പരിഷ്‌കാരം ആര്‍എസ്എസ് അജണ്ടയുടെ ഭാഗം: എസ്ഡിപിഐ

''ദ്വീപില്‍ അധിവസിക്കുന്ന ജനതയുടെ വിദ്യാഭ്യാസം പൂര്‍ണമായും തടസ്സപ്പെടുത്താനേ പുതിയ പരിഷ്‌കാരങ്ങള്‍ ഉപകരിക്കുകയുള്ളൂ..''- എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല

Update: 2022-04-11 16:34 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ലക്ഷദ്വീപില്‍ സ്‌കൂള്‍ യൂനിഫോം പരിഷ്‌കാരം ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. പ്രീ സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസു വരെയുള്ള ആണ്‍കുട്ടികള്‍ക്ക് ട്രൗസറും ഹാഫ് കൈ ഷര്‍ട്ടും ആറു മുതല്‍ പ്ലസ് ടുവരെയുള്ള ആണ്‍കുട്ടികള്‍ക്ക് പാന്റ്‌സും ഹാഫ് കൈ ഷര്‍ട്ടുമാണ് നിഷ്‌കര്‍ഷിക്കുന്നത്. അതേസമയം പെണ്‍കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ മുതല്‍ പ്ലസ് ടു വരെ ഹാഫ് പാവാടയും ഹാഫ് കൈ ഷര്‍ട്ടുമാണ് പരിഷ്‌കാരത്തിലുള്ളത്. ദ്വീപിലെ 96 ശതമാനത്തിലധികം വരുന്ന ജനതയുടെ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന പരിഷ്‌കാരങ്ങള്‍ വംശീയതയുടെ ഭാഗമാണെന്നും പി ജമീല വിമര്‍ശിച്ചു.

വര്‍ഷങ്ങളായി നിലനിന്നിരുന്ന യൂനിഫോം മാറ്റാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ തുടര്‍ച്ചയാണിത്. ദ്വീപില്‍ അധിവസിക്കുന്ന ജനതയുടെ വിദ്യാഭ്യാസം പൂര്‍ണമായും തടസ്സപ്പെടുത്താനേ പുതിയ പരിഷ്‌കാരങ്ങള്‍ ഉപകരിക്കുകയുള്ളൂ. ലക്ഷദ്വീപ് ജനതയുടെ സംസ്‌കാരത്തെ തന്നെ തകര്‍ത്തെറിയുന്ന തരത്തിലുള്ള സ്‌കൂള്‍ യൂനിഫോം പരിഷ്‌കാരത്തില്‍നിന്ന് ഭരണകൂടം പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Summary: School uniform reform in Lakshadweep is part of the RSS agenda, says SDPI state general secretary P Jameela

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News