കായംകുളം - എറണാകുളം പാതയിൽ ട്രെയിന്‍ കുറവ്; സാധാരണക്കാര്‍ ദുരിതത്തില്‍

ഭൂമി ഏറ്റെടുക്കുന്നതിനടക്കം പണം അനുവദിച്ചിട്ടും കാര്യങ്ങൾ ട്രാക്കിലാകാതെ കിടക്കുകയാണ്

Update: 2023-09-28 01:27 GMT
Editor : Jaisy Thomas | By : Web Desk

കായംകുളം ജംഗ്ഷന്‍

Advertising

ആലപ്പുഴ: കേരളത്തിലെ പ്രധാന തീരദേശ റെയിൽപാതയായ കായംകുളം - എറണാകുളം പാതയിൽ വന്ദേ ഭാരത് വരെ ഓടുന്നെങ്കിലും സാധാരണക്കാരന് സഞ്ചരിക്കാൻ മതിയായ ട്രെയിനുകളില്ല. ട്രെയിനിന്‍റെ എണ്ണം കൂട്ടണമെങ്കിൽ പാത ഇരട്ടിപ്പിക്കണമെന്ന് റെയിൽവേ വാശി പിടിക്കുന്നെങ്കിക്കും പദ്ധതി പാതി പോലും കടന്നിട്ടില്ല. ഭൂമി ഏറ്റെടുക്കുന്നതിനടക്കം പണം അനുവദിച്ചിട്ടും കാര്യങ്ങൾ ട്രാക്കിലാകാതെ കിടക്കുകയാണ്.

മണിക്കൂർ ഇടവിട്ട് വരുന്ന ട്രെയിനുകളിൽ ഒന്നിൽ കയറി ലക്ഷ്യം കാണാമെന്നു വച്ചാൽ സമയം പാലിക്കാതെ വന്ന് യാത്രക്കാരനെ കുടുക്കും.എന്ന് പറഞ്ഞാൽ ഉള്ള ട്രെയിന് പോലും സമയം പാലിക്കാൻ കഴിയുന്നില്ല. എല്ലാത്തിനും കാരണമായി പറയുന്നത് പാത ഒന്നേയുള്ളൂ എന്ന്. പതിറ്റാണ്ടുകളായി ഒച്ചിന്‍റെ വേഗതയിൽ പോകുന്ന ഇരട്ടപ്പാതയുടെ പണി പല സ്ഥലങ്ങളിലായി നിന്നിരിക്കുകയാണ്.വന്ദേ ഭാരതിന് വഴി കൊടുക്കാനായി ഇതുവഴിപോകുന്ന ട്രയിനുകൾക്ക് ഏറെ നേരമാണ് വഴിയിൽ വിശ്രമിക്കേണ്ടി വരുന്നത്.

പാത ഇരട്ടിപ്പിക്കൽ കായംകുളം മുതൽ അമ്പലപ്പുഴ വരെ ഒരുവിധത്തിൽ പണി തീർന്നു വന്നപ്പോൾ തുറവൂർ പാതയുടെ അടങ്കൽ തുക ഉയർന്നു.1253.79 കോടി ആയതോടെ അംഗീകാരത്തിനായി കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ വാതിലിലാണ്.പദ്ധതി ചെലവ് ആയിരം കോടി കടന്നാൽ പിന്നെ അനുമതിയുടെ കാര്യം ഇങ്ങനെയാണ്. കാര്യങ്ങൾ വഴിയിലാണെങ്കിലും യാത്രക്കാർക്ക് പറയാൻ പരിഹാരങ്ങൾ പലതുണ്ട്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News