എസ്.എഫ്.ഐ ഗുണ്ടായിസത്തെ പ്രത്യയശാസ്ത്രമാക്കരുത്: എസ്.എസ്.എഫ്
ആശയപരമായ വിയോജിപ്പിന്റെ പേരിൽ തങ്ങളുടെ പ്രവർത്തകനെ സംഘം ചേർന്ന് മർദിച്ച നടപടി ഭീരുത്വമാണെന്ന് എസ്.എസ്.എഫ് പ്രസ്താവനയിൽ പറഞ്ഞു.
Update: 2022-01-28 07:03 GMT
ചവറ സർക്കാർ ബി.ജെ.എം കോളജിൽ എസ്.എസ്.എഫ് പ്രവർത്തകനെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചതായി ആരോപണം. എസ്.എഫ്.ഐയുടെ വിവാദ നയങ്ങളെ വിമർശിക്കുന്ന സ്റ്റാറ്റസ് മൂന്നാഴ്ച മുമ്പ് സോഷ്യൽ മീഡിയവഴി പങ്കുവെച്ചെന്നാരോപിച്ചാണ് രണ്ടുപേർ വിദ്യാർഥിയെ ക്യാമ്പസിനുള്ളിൽ കയറി മർദിച്ചത്. ഒഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി ക്രൂരമായി മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് വിദ്യാർഥി പറയുന്നത്. പരിക്കേറ്റ വിദ്യാർഥി ചവറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
ആശയപരമായ വിയോജിപ്പിന്റെ പേരിൽ തങ്ങളുടെ പ്രവർത്തകനെ സംഘം ചേർന്ന് മർദിച്ച നടപടി ഭീരുത്വമാണെന്ന് എസ്.എസ്.എഫ് പ്രസ്താവനയിൽ പറഞ്ഞു. കലാലയങ്ങൾ ബോക്‌സിങ് റിങ്ങുകളല്ല. എസ്.എഫ്.ഐ ഗുണ്ടായിസത്തെ പ്രത്യയശാസ്ത്രമാക്കരുതെന്നും എസ്.എസ്.എഫ് പ്രസ്താവനയിൽ പറഞ്ഞു.