ഡ്രൈവിങ് അറിയാത്ത ആദിവാസി യുവാവിനെ കാർ മോഷണക്കേസിൽ പൊലീസ് കുടുക്കിയതായി പരാതി

ഒരാഴ്ച മുൻപാണ് മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ കാർ മോഷ്ടിച്ചുവെന്നാരോപിച്ച് സുൽത്താൻ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്

Update: 2021-11-12 01:14 GMT
Editor : Dibin Gopan | By : Web Desk
Advertising

ഡ്രൈവിങ് അറിയാത്ത ആദിവാസി യുവാവിനെ കാർ മോഷണക്കേസിൽ കുടുക്കിയതായി പരാതി. വയനാട് മീനങ്ങാടി സ്വദേശി ദീപുവാണ് കാർ മോഷ്ടിച്ച് ഓടിച്ചു കൊണ്ടുപോയെന്ന കേസിൽ ജയിലിൽ കഴിയുന്നത്.സൈക്കിളോടിക്കാൻ പോലുമറിയാത്ത ദീപുവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ഭാര്യയും ബന്ധുക്കളും ആരോപിച്ചു.

ഒരാഴ്ച മുൻപാണ് മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ കാർ മോഷ്ടിച്ചുവെന്നാരോപിച്ച് സുൽത്താൻ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവിങ് അറിയാത്ത ദീപു, രണ്ട് കിലോമീറ്റർ ദൂരം കാർ ഓടിച്ചു കൊണ്ട് പോയി എന്നാണ് പൊലീസ് വാദം. കസ്റ്റഡിയിൽ യുവാവിന് ക്രൂര മർദനമേറ്റതായി ദീപുവിനെ സന്ദർശിച്ച ബന്ധുക്കൾ പറഞ്ഞു.22 കാരനായ ദീപുവിനെക്കുറിച്ച് നാട്ടുകാർക്കും എതിരഭിപ്രായമില്ല. ദീപുവിനെ പൊലീസ് കള്ളക്കേസിൽ കുടുക്കി എന്നാണ് ബന്ധുക്കളുടെ ആരോപണം.

എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ച മീനങ്ങാടി പൊലീസ്, ദീപു കുറ്റം സമ്മതിച്ചു എന്ന് അവകാശപ്പെട്ടു. എന്നാൽ ദീപുവിനെ ക്രൂരമയി മർദിച്ച് കുറ്റം പൊലീസ് സമ്മതിപ്പിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News