സമരക്കാർക്കെതിരെ തീവ്രവാദ ആരോപണം: മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധവുമായി ബിജെപി

ചെങ്ങന്നൂരിലെ ഓഫീസിലേക്ക് മാർച്ച് നടത്തിയ ബിജെപി പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു.

Update: 2022-03-22 13:02 GMT
Editor : rishad | By : Web Desk
Advertising

കെ-റെയില്‍ സമരക്കാർക്കെതിരെ തീവ്രവാദ ആരോപണം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി. ചെങ്ങന്നൂരിലെ ഓഫീസിലേക്ക് മാർച്ച് നടത്തിയ ബി.ജെ.പി പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. 

കെ-റെയില്‍ വിരുദ്ധ സമരത്തിനായി തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ജനങ്ങളെ ഇളക്കിവിടുകയാണെന്ന് മന്ത്രി സജി ചെറിയാന്‍ ഇന്നലെ ആരോപിച്ചിരുന്നു. ഈ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ബിജെപി സജി ചെറിയാന്റെ ചെങ്ങന്നൂരിലെ ഓഫിസിലേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധ മാർച്ച് ചെങ്ങന്നൂർ ബസ് സ്‌റ്റാൻഡിന് സമീപം പോലീസ് തടഞ്ഞു.

പിഴുതെടുത്ത സിൽവർ ലൈൻ സർവേ കല്ലുമായാണ് പ്രവർത്തകർ പ്രതിഷേധത്തിന് എത്തിയത്. പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു.  ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എസ്. സുരേഷാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ ഒരുകാരണവശാലും കെ റെയില്‍ പദ്ധതി നടപ്പാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ മോദി സര്‍ക്കാരാണ് ഭരിക്കുന്നത്. ഒരു കാരണവശാലും പദ്ധതിക്ക് അനുമതി നല്‍കില്ലെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.

ചെങ്ങന്നൂരിലെ കെ-റെയില്‍ വിരുദ്ധ സമരം തീവ്രവാദ സംഘടനകളുടെ സഹായത്തോടെയാണെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം. സമരം കലാപത്തിനുള്ള ശ്രമമാണ്. അതാണ് ചെങ്ങന്നൂർ ഉൾപ്പെടെ കാണുന്നത്. പണം നല്‍കിയാണ് ജനങ്ങളെ ഇറക്കി വിടുന്നതെന്നും ജനങ്ങള്‍ ഇതില്‍ വീഴരുതെന്നും മന്ത്രി പറഞ്ഞിരുന്നു. സിൽവർ ലൈൻ പദ്ധതി കേരളത്തിൻ്റെ ഭാവിക്കുവേണ്ടിയാണ്. ഇന്ത്യയിൽ 11 സംസ്ഥാനങ്ങളിൽ സിൽവർ ലൈനിനു സമാനമായ പദ്ധതികൾ തുടങ്ങി. കോൺഗ്രസ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാന പദ്ധതികൾ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News